Monday, 22 February 2016

ഒരു മസ്കറ്റ് ദുബൈ ക്രോസ്സ് കൺട്രി ബസ്‌ യാത്ര


ഒരു മസ്കറ്റ് ദുബൈ ക്രോസ്സ് കൺട്രി ബസ്‌ യാത്ര 
ഞാൻ അടുത്തിടെ മസ്കറ്റിൽ നിന്നും ദുബായിലേക്ക് റോഡ്‌ മാര്ഗ്ഗം ഒരു യാത്ര നടത്തിയതിന്റെ ഫോട്ടോസ് ആണ് ചുവടെ കൊടുത്തിട്ടുള്ളത്. . റോഡ്‌ മാര്ഗ്ഗം ആയതിനാൽ ഒരു പാട് ആശങ്കകളോടെ യാണ് ഞാൻ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത് .നീണ്ട യാത്ര , ബോർഡറിൽ ചെയ്യേണ്ടുന്ന ഇമ്മിഗ്രഷൻ നടപടികൾ എത്രത്തോളം സങ്കീർണമുള്ളതായിരിക്കും എന്നൊക്കെയായിരുന്നു പ്രധാനമായും എന്നെ ആശങ്കാ കുലമാക്കിയത് പിന്നെ ഒരു ഗൾഫ്‌ രാജ്യത്തിൽ നിന്നും വേറൊരു ഗൾഫ്‌ രാജ്യത്തേക്ക് റോഡ്‌ മാർഗമാണ് യാത്ര . പലവിധ പ്രതിബന്ധങ്ങളും പ്രതീക്ഷിക്കണം ...മനസ്സ് പറഞ്ഞു .
ഒരു തയ്യാറെടുപ്പിനായി ഗൂഗിളിൽ പരതി , കിട്ടാവുന്ന വിവരെങ്ങളെല്ലാം ശേഖരിച്ചു.മസ്കറ്റ്, ബർക്ക , സൊഹാർ വഴി ദുബായ് മൊത്തം പത്തു നാനൂറ്റമ്പത് കിലോ മീറ്റർ ദൂരമുണ്ട് . നാല് മണിക്കൂറും മുപ്പത്തഞ്ച് മിനുട്ടും ആണ് കാറിനു വരുന്ന സമയം എന്നാണു ഗൂഗിൾ ആശാൻ പറയുന്നത് . പക്ഷെ ഞാൻ കാറിനല്ലല്ലോ ഒമാൻ ഗവണ്മെന്റ് നടത്തുന്ന ട്രാൻസ്പോർട്ട് ബസിലല്ലേ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്.അങ്ങനെയാകുമ്പോൾ അതിർത്തിയിലെ ചെക്കിങ്ങിലും സ്റ്റാമ്പിങ്ങിലുമൊക്കെ അവരുടെ ഒരു സപ്പോർട്ടും ഗൈഡൻസും ഉണ്ടാവുമല്ലോ എന്നൊരു സമാധാനമുണ്ട്.
ഏതായാലും ഇനി ഈ ട്രാൻസ്പോർട്ട് ന്റെ വിശേഷങ്ങളാണ് കിട്ടേണ്ടത് ഒപ്പം ടിക്കെറ്റും വേണമല്ലോ . വണ്ടി പുറപ്പെടുമ്പോൾ ഓടി ച്ചെന്നാൽ ചിലപ്പോൾ ടിക്കറ്റ്‌ ഉണ്ടായെന്നു വരില്ല. ഉടനെ തന്നെ ഒമാൻ നാഷനൽ ട്രാന്സ്പോര്ട്ട്  ഓഫീസിലേക്ക് വെച്ച് പിടിച്ചു.രുസയൽ ക്ലോക്ക് റൌണ്ട് എബൌട്ട്‌ ലാണ് ഓഫീസ്. ഈ സ്ഥലത്തിന് സീബ് എന്നും പറയും . രാവിലെ ആറര  മണിക്കും വൈകുന്നേരം മൂന്നു മണിക്കും ബസ്‌ ഉണ്ട്. അഞ്ചര മണിക്കൂറാണ് റണ്ണിംഗ് ടൈം. രാവിലത്തെ ബസിനു തന്നെ ടിക്കെറ്റ് ബുക്ക്‌ ചെയ്തു. റ്റു ആൻഡ്‌ ഫ്രോ ഒമ്പത് റിയാൽ ഒൺലി . ഉച്ചക്ക് പന്ത്രണ്ട് മണിക്ക്  ദുബായിൽ എത്തും. പണ്ടത്തെ വിമാന ടിക്കറ്റ്‌ പോലെയുള്ള ലീഫ് ലെറ്റ്‌ ആണ് ടിക്കറ്റ്‌ . അത് കൊണ്ടുതന്നെ ഒരു തറവാടിത്തം അതിനുണ്ട് . റിട്ടേൺ ഏതു ദിവസം വേണേലും ആവാം, ടിക്കറ്റിനു വൺ ഇയർ വാലിഡിറ്റി ഉണ്ടെന്നും കൌണ്ടറിൽ ഇരിക്കുന്ന ഒമാനി പറഞ്ഞു. പൊതുവെ ഒമാനികൾ നല്ലവരാണ് .മറ്റുള്ള ഗൾഫ്‌ രാജ്യങ്ങളിൽ കാണുന്ന സ്വദേശി അറബികളെ പോലെയല്ല ഒമാനികൾ. ഇന്ത്യക്കാർക്ക് ഒമാനിൽ നല്ല സ്വീകാര്യതയാണ് താനും.ഒമാനികളെ സംബന്ധിച്ചിടത്തോളം ഒരു വിധം എല്ലാ ഇന്ത്യക്കാരും മൽബാറികളാണ്.കൂട്ടത്തിൽ പറഞ്ഞൂ എന്നേയുള്ളു , നമ്മുടെ വിഷയം അതല്ലാത്തതിനാൽ പിന്നീടൊരിക്കൽ അത് വിശധീകരിക്കാം.
പിറ്റേ ദിവസം അതിരാവിലെ തന്നെ റെഡി ആയി ബസ്‌ പുറപ്പെടുന്ന സ്ഥലത്തെത്തി, തലേ ദിവസം വന്ന ഓഫീസിനു മുമ്പിൽ നിന്ന് തന്നെയാണ് ബസ്‌ പുറപ്പെടുന്നത്.