Thursday, 6 October 2016

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി



ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി 🌎
• മനുഷ്യ ജീവിതത്തിനു നദികള്‍ക്കുള്ള പ്രാധാന്യം ഈ അടുത്തായി നമ്മള്‍ അനുഭവിച്ചറിഞ്ഞത് ചെന്നൈയില്‍ നിന്നാണ്. ഓരോ നീര്‍ച്ചാലുകളും, ഓരോ കൈത്തോടുകളും, ഓരോ നദിയും നമ്മുടെ ആവാസവ്യവസ്ഥയില്‍ കൈത്താങ്ങുമായി നിലകൊള്ളുന്നതിനെ കാണാതെ പോവുന്നതില്‍ നിന്ന് ജന്മമെടുക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്ന വരുംകാല ചരിത്രമാവരുത് നമ്മുടെതെന്നു കണ്ണില്‍കുത്തി പറഞ്ഞു തന്ന ചെന്നൈ ദുരന്തം.
• ആമസോണ്‍ : അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു നദി.
ഇത് നദിയോ അതോ മിസിസിപ്പി നദിയിലുള്ളതിനേക്കാള്‍ പതിനൊന്നിരട്ടി വെള്ളം നിറഞ്ഞു കിടക്കുന്ന, സൌത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു കടലോ?
മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്‌ലാന്റിക്‌ സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ടനുഭവിച്ചറിയുന്നത്.
മഴക്കാടിന്‍റെ സൌന്ദര്യത്തിനു അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്.
പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും.
പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും.
ഒരു നദിയുടെ ചരിത്രവും, ആ ചരിത്രത്തിനെ അറിയാന്‍ ഭാഗ്യമായ ഒരു യാത്രയും അതിലൂടെ അവലംബിതമാവുന്ന അറിവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം.
ഇത് യാത്രാവിവരണമല്ല.
• ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു 300 മൈല്‍ വീതിയുണ്ടാകും.
ഓരോ ദിവസവും 500 billion cubic feet ജലം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു.
അതായത് ന്യുയോര്‍ക്ക്ര് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്.
കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും.
പതിനഞ്ച് മില്ല്യൺ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്ഗോ നദിസിസ്റ്റത്തിന്‍റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്.
അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്‍റെ ഒഴുക്ക്.
സൌത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്‍റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.

• ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായിരിക്കും.
എന്നാല്‍ ഒരു നദി അതിന്‍റെ വലുപ്പം കൊണ്ടും അതിനോടനുബന്ധിചുള്ള വന്യമേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും ഈ ഭൂഗോളത്തിന്‍റെ ജീവല്‍ പ്രതിഭാസത്തിനുരക്തയോട്ടമായി
നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട്‌ നില്‍ക്കാനുള്ള കാരണം.
• ഒരു നദിയെ അതിന്‍റെ ഭീമമായ വലുപ്പം കൊണ്ട് ‘കടല്‍’ നദി എന്ന് വിളിക്കാമെങ്കില്‍ ആ സവിശേഷത ആമസോണ്‍ നദിക്ക് മാത്രം അവകാശപ്പെട്ടതാണ്.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ‘ആമസോണ്‍’ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു.
നിത്യ ഹരിത മഴക്കടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന ആമസോണ്‍, പെറുവിലെ നെവാഡൊ മിസീമിയിൽ നിന്ന് ഉദ്ഭവിച്ച് ബ്രസീലിൽ വച്ചാണ് അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ ചേരുന്നത്.
കൊളംബിയ അടക്കം 3 രാജ്യങ്ങളിലൂടെ ഇത് കടന്നു പോകുന്നുണ്ട്.
ബ്രസീൽ, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്,
വെനിൻസ്വല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നായി ഇതിലേക്ക് പോഷകനദികൾ വന്നുചേരുന്നു.
നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈൽ) ആയി മാറുന്നു.
ഈ ഒരു കാരണത്താലാണ് ഇതിനെ കടല്‍ നദിയെന്നു വിളിക്കുന്നത്‌.
• ആമസോണിലൂടെ വലിയ കപ്പലുകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാൻ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈൽ) ഉള്ളിലോട്ട്.
3,000 മുതൽ 9,000 ടൺ ഭാരവും 5.5 മീറ്റർ ആഴവും വരുന്ന ചെറിയ നൗകകൾക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു,
ഇത് സമുദ്രത്തിൽ നിന്ന് 3,600 കി.മീ (2,240 മൈൽ) ദൂരെയാണ്‌.
ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്നു.
വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈൽ) വിസ്തൃതിയുള്ള ഇത് ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌.
• വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മൽസ്യങ്ങൾ ധാരാളം ഇതിലുണ്ട്.
മറ്റുള്ള ജന്തുക്കളെയും മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികൾ. കുറച്ച് സ്പീഷിസുകൾ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതൽ ഇനവും മറ്റ് മൽസ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌.
ആമസോൺ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്‌ അനക്കൊണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങൾ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതൽ സമയവും ചിലവഴിക്കുന്നത്.
• ലോകത്തിലുള്ള ശുദ്ധജലത്തിന്‍റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്.
അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള൦ ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം.
അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്.
6.7 million ചതുരശ്ര കിലോമീറ്ററില്‍ 400 ബില്ല്യൺ മരങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഈ മരങ്ങളിലൂടെയാണ് ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല.
അതേ സമയം ഈ മഴക്കാടുകള്‍ 90 - 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്.
ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്‍റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക്‌ അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.
• ആമസോണ്‍ മഴക്കാടുകളില്‍ മുവ്വയിരത്തോളം കാന്‍സറിനെതിരെയുള്ള മരുന്നുകള്‍ ഇതേവരെ കണ്ടെത്തിയിരിക്കുന്നു. ആമസോണ്‍ നശിച്ചാല്‍ ഭൂമിക്ക് കാന്‍സര്‍ പിടിച്ച അവസ്ഥയിലാവും.
താപനില ഉയരുന്നതും മനുഷ്യരുടെ വനവിഭവ ചൂഷണവും പതുക്കെയുള്ള വനനശീകരണത്തിന്‍റെ മുന്നറിയിപ്പുമായി ഉയര്‍ന്നുവന്നു തുടങ്ങി.
താപനില വര്‍ഷത്തില്‍ മൂന്ന് ഡിഗ്രി കൂടിയാല്‍ മതി.
ആമസോണിന്‍റെ നാശം അതിവേഗത്തിലാവും.
• ലോകത്തുള്ള ജീവജാലങ്ങളില്‍ പത്തു ശതമാനത്തോളം ആമസോണിന്‍റെ വകയാണ്.
1500 വിവിധ തരത്തിലുള്ള പക്ഷി വര്‍ഗങ്ങള്‍, നാല്‍പതിനായിരം തരത്തിലുള്ള മരങ്ങള്‍, 2.5 trillion വൈവിധ്യമാര്‍ന്ന ഷഡ്പദങ്ങള്‍, പത്തു മില്ലിയനില്‍ കൂടുതല്‍ വൈവിധ്യമുള്ള ജന്തു ജീവികള്‍, കൂടാതെ ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തോളം പഴവര്‍‍ഗങ്ങളും ഇവിടെയുണ്ട്.
മഴക്കാടുകള്‍ക്കിടയിലൂടെ മഴ ഭൂമിയിലേക്ക് വന്നെത്താന്‍ പലയിടങ്ങളിലും പത്തു മിനിറ്റ് എടുക്കും. അതി നിബിഡമായ കാടിനാല്‍ ഭൂമി ചൂടിത്തന്ന ഹരിത കുടകള്‍ എത്രത്തോളം അനുഗ്രഹീതമാണെന്നോര്‍ക്കുക.
• പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങൾ ഉള്ളത് ആമസോൺ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു.
77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്.
ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി ഉപജീവനമാക്കിയുമാണ്‌ ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്.
Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.
• യുറോപ്പില്‍ നിന്ന് ആദ്യമായി ഒരാള്‍ ആമസോണില്‍ യാത്ര ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് 1542ല്‍ യാത്ര ചെയ്ത Francisco de Orellana യുടെ പേരിലാണ്
ആമസോണ്‍ നദിക്കടിയിലൂടെ മറ്റൊരു ഭൂഗര്‍ഭ നദി ഒഴുകുന്നത് ഈ അടുത്ത കാലത്താണ് കണ്ടു പിടിച്ചത്.
"Rio Hamza."
ആമസോണ്‍ നദിക്ക് നാല് കീലോമീറ്റര്‍ അടിയിലൂടെയാണ് 'റിയോ ഹംസ' ഒഴുകുന്നത്.
പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി നീങ്ങുന്ന നദിക്ക് 6,000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് .
ബ്രസീലിയന്‍ എണ്ണ ക്കമ്പനിയായ പെട്രോബ്രാസ് 1970-കളിലും '80-കളിലും ആമസോണ്‍ മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച 241 എണ്ണ ക്കിണറുകളില്‍ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്.
• എണ്ണക്കിണറുകളിലെ താപനിലയിലുള്ള വ്യത്യാസം കണക്കാക്കിയാണ് നദിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളം ഈ നദിയിലൂടെ ഒഴുകിപ്പോവുന്നു.
ആക്രെ മേഖലയില്‍ നിന്ന് തുടങ്ങുന്ന നദി സോളിമോസ്, ആമസോണാസ്, മരാജോ തടങ്ങളിലൂടെ ഒഴുകി നേരിട്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ പതിക്കുന്നു.
റിയോ ഡി ജനൈറോയിലെ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ദ സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കല്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ കോഴിക്കോട്
കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ പ്രൊഫ: വലിയമണ്ണത്തല്‍ ഹംസയുടെ കണ്ടെത്തലാണ് ഇതിന്‍റെ പിന്നില്‍.
അദ്ധേഹത്തോടുള്ള ബഹുമാനാര്‍ഥം, 'റിയോ ഹംസ നദി' എന്ന് ഇതിനെ നാമകരണം ചെയ്തു.
40 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്തുന്നയാളാണ് റിയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്‌ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസ.
• River Rio Negro വും River Solimos ഉം മനോസില്‍ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന കാഴ്ചയാണ്. രണ്ടു നദികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
ഈ രണ്ടു പോഷക നദികളിലെ താപനിലയിലെ വ്യത്യാസവും, ജല സാന്ദ്രതയും, ഒഴുക്കിന്‍റെ വേഗതയും കാരണം രണ്ടും രണ്ടായിത്തന്നെ കാണാം.
River Rio Negro മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗത. താപനില 28°C. River Solimos മണിക്കൂറില്‍ നാല് മുതല്‍ ആറു കിലോമീറ്റര്‍ വേഗത, താപനില 22°C. കാറ്റും അടിയൊഴുക്കും വ്യത്യസ്തമായ സാന്ദ്രതയും സങ്കലിതമാവുമ്പോള്‍ ഈ വിഭജന രേഖ ഉപരിതലത്തില്‍ കാണുന്നത് പോലെയല്ല.
കൂടിച്ചേരലിന്‍റെ തോത് തിരിച്ചറിയുന്നത് ജലത്തിന്‍റെ സാന്ദ്രത ഓരോ നോട്ടിക്കല്‍ മൈലിലും വ്യത്യാസപ്പെടുന്നതിനു അനുസരിച്ചായിരിക്കും.
ജല നൌകകളുടെ യാത്രയില്‍ ഉണ്ടാകുന്ന താഴ്ചയും ഇതിനോടനുബന്ധിച്ച് വ്യത്യാസപ്പെടുന്നു.
• ആമസോണ്‍ മഴക്കാടുകളിലെ ഓരോ മരങ്ങള്‍ക്കും വളരാന്‍ ആവശ്യമായ പ്രകൃതി വളം ലഭിക്കുന്നത് ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും ആയിരത്തി അറനൂര്‍ മൈല്‍ ദൂരെവരെ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെ കാറ്റില്‍ പറന്നു പോകുന്ന പൊടിപടലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസില്‍ നിന്നാണെന്നു നിങ്ങള്‍ അറിയുമ്പോള്‍ അവിശ്വസനീയമായി തോന്നും.
മഴക്കാടുകളുടെ 56% വളമിടല്‍ കാറ്റിലൂടെ പ്രകൃതി നിര്‍വ്വഹിക്കുകയാണിവിടെ.
ഓരോ വര്‍ഷവും ശരാശരി 182 million tons പൊടിപടലങ്ങള്‍ സഹാറയില്‍ നിന്നും ആമസോണില്‍ വന്നെത്തുന്നതായി നാസയുടെ CALIPSO satellite ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
മാറിവരുന്ന കാലാവസ്ഥയിലെ മഴയും വെള്ളപ്പൊക്കവും കഴുകി ഒഴിവാക്കുന്ന ഫോസ്‌ഫറസ് തുടര്‍ന്നു വരുന്ന കാറ്റില്‍ നിന്ന് സഹാറയില്‍ നിന്ന് ആമസോണില്‍ പകരം വെച്ച് കൊടുക്കുന്ന ഒരു പ്രകൃതി പ്രതിഭാസം ഭൂമിയെ സ്കാന്‍ ചെയ്യുന്ന CALIPSO യുടെ Laser range finder വീക്ഷിക്കുന്നു.
• വെള്ളപ്പൊക്കക്കെടുതികള്‍, നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ തുടങ്ങി ജലം കൊണ്ട് മുറിവേറ്റു ജീവിക്കുന്ന മനുഷ്യവേദനകളില്‍ ആമസോണ്‍ ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹമായി ഒഴുകിയെത്തുന്നു.
• പ്രകൃതിയുടെ സംരക്ഷണ ഭിത്തിയാണ് നദികളും മഴക്കാടുകളും. ആരോഗ്യകരമായ ഒരു ഭൂമുഖം നിലനിര്‍ത്താന്‍ നമുക്കിതില്ലാതെ കഴിയില്ല. അതെ, കാടും ഒരു രാജ്യമാണ്.
നമ്മുടെ ജീവശ്വാസമൂല്യം കാത്തു സൂക്ഷിക്കുന്ന ഹരിതാമൃത സൌന്ദര്യം. അവിടെയാണ് ഈ നദിയെ അതിന്‍റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയിലൂടെ ഞാന്‍ തൊട്ടറിഞ്ഞത്.
ഒരു നദിക്ക് ഓരോ മേഖലയിലും മാറി മാറി വരുന്ന മുഖങ്ങള്‍.
ചിലപ്പോള്‍ ശാന്തമായി ഒഴുകുകയും, കൈവഴികളിലൂടെ കാടിന്‍റെ വന്യതയിലേക് കയറിപ്പോവുന്നതുമായ കാഴ്ച. ചിലപ്പോള്‍ കടല്‍ പോലെ വിതാനിച്ചു അറ്റം കാണാതെയുള്ള യാത്ര.
കപ്പല്‍ യാത്ര തുടരുമ്പോള്‍ കരയില്‍ നിന്ന് കൈവീശി കാണിക്കുന്ന അമ്മയും കുഞ്ഞുങ്ങളും,
കപ്പലിനോടൊപ്പം യാത്ര തുടര്‍ന്ന് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ബോട്ടുകാര്‍.
മരപ്പലക കൊണ്ട് വീട് കെട്ടി താമസിക്കുന്ന ഏതൊരു കുടുംബവും എന്തെങ്കിലും കിട്ടുന്നത് വരെ ബോട്ടുമായി പിന്തുടരും.
ചിലപ്പോള്‍ നൂറു കണക്കിന് മൈലുകളോളം വൈദ്യുതിയോ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ഒരു സൌകര്യങ്ങളോ ഇല്ലാത്ത ആദിവാസ ജീവിതം നയിക്കുന്ന ജനങ്ങളെ കാണാം.
പൈലറ്റ്‌ പറയുമായിരുന്നു, ഭാഗ്യം അവിടുത്തെ കുട്ടികള്‍ക്കൊന്നും സ്കൂളില്‍ പോകേണ്ടെന്ന്.
വടികളില്‍ മത്സ്യം കുത്തിപ്പിടിച്ചും കായ്കനികള്‍ തിന്നും ചെറു മൃഗങ്ങളെ വേട്ടയാടിയും ജീവിക്കുന്നവര്‍.
ഒരു മനുഷ്യനോളം വലുതാവുന്ന നദി ഡോള്‍ഫിനുകള്‍, ഭീമാകാരമായ മുതലകള്‍, കടല്‍ നദിയില്‍ എല്ലായിടത്തും ഒരേ പെലെയല്ല ജലപ്രവാഹം, ചിലയിടങ്ങളില്‍ തെളിഞ്ഞ വെള്ളം, ചിലയിടങ്ങളില്‍ പൊടുന്നേനെ പെയ്യുന്ന മഴയില്‍ കരയിടിഞ്ഞു കുതിരുന്ന മഞ്ഞ പ്രവാഹം.
ആയിരത്തി ഒരുനൂര്‍ പോഷകനദികളുള്ള ഒരേയൊരു ആമസോണ്‍.
അതില്‍ പതിനേഴോളം നദികള്‍ക്ക് ആയിരം മൈലുകളില്‍ കൂടുതല്‍ നീളം.
ഒരേ സമയം ജീവന്‍റെ ഖനിയും, ചരിത്രവും, ഈ ഭൂഗോളത്തിന്‍റെ അനുഗ്രഹവുമാവുന്നു ആമസോണ്‍.
[നന്ദി ..എഴുതിയ വ്യക്തിക്ക് ]

എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം?

എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം?
വളരെ സങ്കടം തോന്നുന്നു.
അത് കൊണ്ടാണ് സത്യം ഇനിയെങ്കിലും പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്.
അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !!! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്...
അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിച്ചു. അറിയില്ല എന്ന് മറുപടി. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല... അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് "In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards." സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ... ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.
അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ.സ്കൂൾ ബസിലെ യാത്രക്ക് മാസം പെറുക്കണം നൂറിന്റെ നോട്ടുകൾ പലത്...അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!
കേരള സിലബസിൽ എങ്ങനെയാണ്
കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം !!!
കേരള സിലബസ് മോശമല്ലേ ?
2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും. പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ...
പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. ഇത് വായിച്ച പടി വിശ്വസിക്കേണ്ട അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ... പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ...
കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത്?
ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.
2016 ഓടെ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പുതിയ പുസ്തകങ്ങളെത്തി. അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി. വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത്..... ഇതും വായിച്ച പടി വിശ്വസിക്കേണ്ട പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ...
വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ... ഇനിയെങ്കിലും പൊതു ജനം സത്യം മനസ്സിലാക്കട്ടെ. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം. മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം.
നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം. സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം. തെറ്റിധാരണകൾ മാറട്ടെ.. സകലർക്കും നന്മ വരട്ടെ..
കടപ്പാട്

Thursday, 29 September 2016

വിവാഹ മോചനം


വിവാഹ മോചനം



അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.
തന്‍റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു: "നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു: "എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌ അയാൾ പറഞ്ഞു: "എന്റെ ജോലി പോകാൻ കാരണം നീയാണ്‌".
വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, അത്‌ പൊട്ടിക്കാത്തതാണെന്ന്.
അയാൾ പറഞ്ഞു:
"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'
(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!!)
😜😜😜😜
😀😀😀😀
😂😂😂😂

Tuesday, 27 September 2016

അഴിമതി

ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..
ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം."
ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ. 10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു.
പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം".
ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം."
ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു. "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും."
കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം. 'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം. '
അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. >>>>>>>> ഇനി പറയൂ ....
...............
...............
...............
................
.................
അഴിമതി എങ്ങനെ അവസാനിക്കും ?

മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?​
"SUGAR"
 1994 നു മുന്പ് മൂത്രത്തിലെ ഷുഗർ,..., urine strip ഉപയോഗിച്ചു green, yellow, red, എന്ന തൊതിൽ ആണു അളന്നിരുന്നത് .
 രക്തത്തിൽ 180 നു മുകളിൽ പഞ്ചസാര ഉണ്ടായാൽ അതു മൂത്രത്തിൽ കൂടി ശരീരം പുറം തള്ളും എന്നതാണു സത്യം .
""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു.""
 "മൂത്രത്തിലെ പഞ്ചസാര" അന്നു നിർണയിച്ചത്....
 green*** രോഗം ഇല്ല ( 180 വരെ)
 yellow, **** 200 നു മുകളിൽ (medium)
 red **** 240 നു മുകളിൽ... എന്നു വേണം അനുമാനിക്കാൻ.
 1994 ഓടു കുടി വൈദ്യ ശാസത്രം ബ്ലഡ്‌ ഷുഗർ ടെസ്റ്റും, അതിനു രാസ മരുന്നും ആയി മുന്നോട്ടു വന്നു.
കച്ചവട താല്പര്യം മുന്നിൽ കണ്ടു കൊണ്ടു 140 നു മുകളിൽ ബ്ലഡ്‌ ഷുഗർ ഉള്ളതു രോഗം ആണു എന്നു അവർ വിധി എഴുതി.

 മരുന്നു കമ്പനികളുടെ ആവശ്യ പ്രകാരം കൂടുതൽ രോഗികളെ സൃഷ്ടിക്കാൻ വേണ്ടി 1997 മുതൽ 126 നു മുകളിൽ ബ്ലഡ്‌ ഷുഗർ എന്നതു രോഗം ആക്കി .
 അങ്ങനെ കൂടുതൽ ജനങ്ങൾ രോഗികൾ ആയി .
 ദ്രോഹം അവിടം കൊണ്ടു അവസാനിച്ചില്ല.
 2003 ൽ അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അതു 100 ആയി കുറച്ചു. 100 നു മുകളിൽ ഉള്ളവരെ എല്ലാം അവർ രോഗികൾ ആക്കി .
 അങ്ങിനെ ഓരോ രാജ്യത്തെയും പകുതിയോളം ജനങ്ങൾ പ്രമേഹ രോഗികൾ ആക്കപ്പെട്ടു .
 അമിതം ആയ രാസ മരുന്നുകളുടെ ഉപയോഗം വൃക്ക രോഗം ഉണ്ടാക്കി . ആന്തരിക അവയവങ്ങൾ നശിച്ചു തുടങ്ങി.
 വൃക്ക രോഗത്തിനു കാരണം ഷുഗർ നിയന്ത്രണത്തിൽ ആകാത്തത് ആണു എന്നു വൈദ്യ സംമൂഹം ജനങ്ങളെ പഠിപ്പിച്ചു .
 ശരീരത്തിൽ അധികമായിട്ടുള്ള ഷുഗർ കൂടുതൽ വെളളം കുടിച്ചാൽ മൂത്രത്തിൽ കുടി തന്നെ പുറം തള്ളപ്പെടും എന്നുളള സത്യം ജനങ്ങൾക്ക് അറിയില്ല .
 ഷുഗർ രോഗി ആയ വ്യക്തി എന്നും രോഗി ആയി തുടരണം എന്ന ആസുത്രിതം ആയ ലക്ഷ്യത്തോടെ ആണു രോഗിയെ കൊണ്ടു രാസ വിഷം തീറ്റിക്കുന്നത്.
ഈക്കഥ തന്നെ ബ്ലഡ് പ്രഷർ ലവലിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാലും കിട്ടും.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.
മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും.
ഹൈ BP , കൊളസ്ട്രോൾ എന്നിവ രോഗം ആണു എന്ന ധാരണ ഉണ്ടാക്കി ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു ശേഷം അറ്റാക്ക്‌ 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ...
2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു.
കഴിച്ചവരെ നിരോധിക്കുമോ?
മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?
നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം

"ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?"

"ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?"
"മിടുക്കന്‍,
നല്ല ചോദ്യം...
അച്ഛന്‍ ലളിതമായി പറഞ്ഞു തരാം... 
ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം...
ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍...
അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌...
അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം...
നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌...
അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം...
പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌... അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം...
നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ ഞങ്ങളുടെ ജോലി...
അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം...
നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം...
ഇനി ചിന്തിച്ചു നോക്കൂ...
ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌..."
.
അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി...
രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു...
കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച്‌ ഡയപ്പറും ബെഡ്‌ ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു...
അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു...
അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌...
അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട,
വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി...
അവിടെ വേലക്കാരിയുടെ അടുത്ത്‌ അച്ഛന്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ്‌ ഷീറ്റും മാറ്റി കൊടുത്തു...
പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു...
"അച്ഛാ, രാഷ്ട്രീയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി..."
.
"മിടുക്കന്‍,
പറയൂ എന്താണ്‌ നിനക്കു മനസ്സിലായത്‌...
എന്താണ്‌ രാഷ്ട്രീയം."
"മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു...
ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്‌...
ജനങ്ങള്‍ അവഗണിക്കപ്പെടുന്നു...
ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു... !!! 

വാട്ട്‌സ്ആപ്പിനെ വെല്ലാന്‍ ഗൂഗിളിന്റെ 'അലോ'യെത്തി

വാട്ട്സ് ആപ്പ് ഉപേക്ഷിക്കാൻ നേരമായി കഴിഞ്ഞു ചൊവ്വാഴ്ച മുതൽ ഗൂഗിളിന്റെ അല്ലോ ആളുകൾ... ഉപയോഗിച്ചു തുടങ്ങിhttps://g.co/getallo
വാട്ട്‌സ്ആപ്പിനെ വെല്ലാന്‍ ഗൂഗിളിന്റെ 'അലോ'യെത്തി
സ്മാര്‍ട്‌ഫോണിലെ മെസേജിങ് ആപ്ലിക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാട്ട്‌സ്ആപ്പ് എന്നാണ് നമ്മുടെ മനസില്‍ തെളിയുക. ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്ക് മെസഞ്ചറും പോലുള്ള ഒട്ടേറെ എതിരാളികളുണ്ടെങ്കിലും മൊബൈല്‍ മെസേജിങില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാന്‍ അടുത്തൊന്നും ഇവര്‍ക്ക് സാധിക്കില്ല.
വാട്ട്‌സ്ആപ്പ് കുത്തകയാക്കി
വച്ച സ്മാര്‍ട് മെസേജിങ് രംഗത്തേക്ക് 'അലോ'യെ തുറന്നിടുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത 'അലോ' മെസേജിങ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോകം മുഴുവന്‍ ലഭ്യമായിത്തുടങ്ങി.
കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലായിരുന്നു 'അലോ' ( Google Allo ) യുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( AI ) സങ്കേതത്തിന്റെ പിന്തുണയോടെയാണ് അലോ പ്രവര്‍ത്തിക്കുന്നത്.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇപ്പോള്‍ അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് സ്‌റ്റോറിലും 'അലോ' ലഭ്യമാണ്.
വെറുമൊരു മെസേജിങ് ആപ്പ് മാത്രമല്ല അലോ. ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ മുഴുവന്‍ കരുത്തും സേവന മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ അലോയ്ക്ക് സാധിക്കുന്നുണ്ട്. മെഷിന്‍ ലാംഗ്വേജ് സാങ്കേതികവിദ്യയുപയോഗിച്ച് നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ക്ക് മറുപടി പറയാനും ചാറ്റിങിനിടെ ഗൂഗിളില്‍ തപ്പി വിവരങ്ങള്‍ സമ്മാനിക്കാനുമൊക്കെ അലോയ്ക്ക് സാധിക്കും.
ഐഫോണിലെ സിരിയെപോലെ പ്രവര്‍ത്തിക്കുന്ന ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് കൂടിയാണ് അലോ. @google എന്ന് മുന്നില്‍ ചേര്‍ത്ത് എന്തെങ്കിലും കാര്യം ടൈപ്പ് ചെയ്താല്‍ അതേക്കുറിച്ചുളള വിവരങ്ങള്‍ അലോ തേിടിയെടുത്ത് കൊണ്ടുവരും.
സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ഒപ്പം സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന പാട്ട് ഇഷ്ടമായി എന്ന് നിങ്ങള്‍ പറയുകയാണ്. പക്ഷേ നിങ്ങളുടെ കൂട്ടുകാരന്‍/കാരി ആ പാട്ട് കേട്ടിട്ടേയില്ല. ഉടന്‍ തന്നെ @google ചേര്‍ത്ത് ഒപ്പം സോങ്‌സ് എന്ന അലോയില്‍ ടൈപ്പ് ചെയ്താല്‍ ഒപ്പത്തിലെ പാട്ടിന്റെ യൂട്യൂബ് ലിങ്ക് തെളിഞ്ഞുവരും.
സുഹൃത്ത് മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ അതെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റിയൊരു കമന്റ് അലോ നിര്‍ദേശിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് പോസ്റ്റ് ചെയ്യാം. പടങ്ങള്‍ക്ക് മാത്രമല്ല വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകള്‍ ഓട്ടോമാറ്റിക് റെസ്പാേണ്‍സ് ആയി അലോ പറഞ്ഞുതരും.
അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ നിര്‍ദേശിക്കല്‍, ട്രെയിന്‍-വിമാനസമയങ്ങള്‍ പറഞ്ഞുതരല്‍, നഗരത്തിലെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ കണ്ടുപിടിക്കല്‍, ആ സിനിമകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിവ്യൂ തേടിപ്പിടിക്കല്‍... എല്ലാം അലോ ചെയ്തു തരും.
ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കില്‍ ഗൂഗിളിനോട് കാര്യങ്ങള്‍ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ അവയെല്ലാം വീഡിയോ സഹിതം അലോയില്‍ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകള്‍ അലോ സമ്മാനിക്കുന്നുണ്ട്.
ഈമെയില്‍ ഐ.ഡിക്കും പാസ്‌വേഡിനും പകരം മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അലോയിലേക്ക് പ്രവേശിക്കാനാവുക. തുടക്കത്തില്‍ നിങ്ങള്‍ക്കാവശ്യമായ സേവനങ്ങളെക്കുറിച്ച് അലോ ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ അലോയ്ക്ക് കഴിയും. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും' അലോ വാഗ്ദാനം ചെയ്യുന്നുണ്ട്.
മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ രണ്ട് ഉത്പന്നങ്ങളാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നത്. അതില്‍, ഗൂഗിളിന്റെ വീഡിയോ ചാറ്റിങ് ആപ്പായ 'ഗൂഗിള്‍ ഡ്യുവോ' ( Google Duo )ആഗസ്തില്‍ പുറത്തിറങ്ങിയിരുന്നു.

Current Corporate Policy !!!

🐜🐜🐜
ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്‍റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്‍ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ തൊഴിലില്‍ അവന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ...
ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു.

ഒരു മേല്‍നോട്ടക്കാരന്‍ കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്‍റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്..
കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ എഴുതാനും ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി അദ്ദേഹം ചിലന്തിയെ നിയമിക്കുകയും ചെയ്തു..

സമയാസമയമുള്ള, പാറ്റസുപ്പര്‍വൈസറുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് സിംഹം സന്തുഷ്ടനായി..

ഉല്‍പ്പാദനക്ഷമതയുടേയും, ഉല്‍പ്പാദനത്തിന്‍റേയും ഗ്രാഫ് തയ്യാറാക്കി നല്‍കാന്‍ സിംഹം പാറ്റ സൂപ്പര്‍ വൈസറോട് നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി ഒരു കമ്പ്യൂട്ടറും ലേസര്‍ പ്രിന്‍ററും വാങ്ങാന്‍ അനുമതിയും നല്‍കി..

ഐ.ടി. വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിന്, ഒരു ഐടി വിദഗ്ധനായ ഈച്ചയെ നിയമിക്കുകയാണ് തുടര്‍ന്ന് പാറ്റ ചെയ്തത്...
എപ്പോഴും തൊഴിലില്‍ വ്യാവൃതനായിരുന്ന കുഞ്ഞനുറുമ്പിന്‍റെ സമയം മുഴുവനും പുതിയ പരിഷ്കാരങ്ങളും, എഴുത്തുകുത്തുകളും കാരണം കവര്‍ന്നെടുക്കപ്പെട്ടു...
മീറ്റിംഗുകളും റിപ്പോര്‍ട്ടുകളും കുഞ്ഞനുറുമ്പിന്‍റെ അധ്വാനശേഷിയും, ശാന്തതയും നഷ്ടപ്പെടുത്തി..
കുഞ്ഞനുറുമ്പിന്‍റെ തൊഴിലിടത്തിന്‍റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കിയ സി.ഇ.ഒ. സിംഹം അവിടെ ഒരു വകുപ്പുമേധാവിയെക്കൂടി നിയമിച്ചു.. പ്രസിദ്ധനായ മാനേജ്മെന്‍റ് വിദഗ്ധന്‍ ചീവീടാണ് വകുപ്പ് തലവനായി എത്തിയത്...
🐞🐞
പുതിയ വകുപ്പു മേധാവിക്ക് പ്രത്യേക ഓഫീസും പരവതാനിയും, ഉപകരണങ്ങളും ഒരുക്കാന്‍ അനുമതിവന്നു.. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ബജറ്റ് കണ്‍ട്രോള്‍ പദ്ധതികള്‍ തയ്യാറാക്കാനായി ഒരു പേഴ്സണല്‍ അസിസ്റ്റന്‍റിനെ നിയമിക്കുകയും ചെയ്തുകൊണ്ട് ഓഫീസ് പ്രവര്‍ത്തനമാരാംഭിച്ചു..
💻📠📠
കുഞ്ഞനുറുമ്പിന്‍റെ പണിശാലയില്‍ ഇപ്പോള്‍ വലിയ പിരിമുറുക്കമാണ്.. ആരും പരസ്പരം മിണ്ടുകയോ, ചിരിക്കുകയോ ചെയ്യാതായി..
😾😣😠😡
ഉല്‍പ്പാദനത്തില്‍ കടുത്ത മാന്ദ്യവും പ്രകടമായി..
വകുപ്പില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന അസംതൃപ്തിയും, അനാരോഗ്യകരമായ പിരിമുറുക്കവും എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഒരു 'പരിസ്ഥിതി പഠനം' ആവശ്യമാണന്ന് വകുപ്പദ്ധ്യക്ഷന്‍ ചീവിട് സിംഹത്തെ അറിയിച്ചു..
തുടര്‍ന്ന് 'ബോസ്' ഫാക്ടറി സന്ദര്‍ശിച്ചു.
📋📋📕📗📘📝📝🔎🔍🔎🔍
കണക്കുകളും, റിപ്പോര്‍ട്ടുകളും, ഗോഡൗണുകളും പരിശോധിച്ചു.. മുമ്പത്തെക്കാള്‍ വളരെ കുറവാണ് ഉല്‍പ്പാദനമെന്നദ്ദേഹം ഞെട്ടലോടെ മനസ്സിലാക്കി..
😳
വ്യവസായത്തിന്‍റെ പ്രശ്നങ്ങളെല്ലാം പഠിച്ചും കണക്കുകള്‍ വിശകലനം ചെയ്തും പ്രതിവിധി നിര്‍ണ്ണയിക്കുന്നതിനായി, ബഹുമാന്യനായ ചാര്‍ട്ടേര്‍ഡ് അക്വൗണ്ടന്‍റും, സാമ്പത്തിക വിദഗ്ധനുമായ മൂങ്ങയെ നിയമിച്ചുകൊണ്ട് സിംഹരാജാവ് ഉത്തരവിട്ടു..
മൂന്നുമാസത്തെ പഠനത്തിനുശേഷം മൂങ്ങയുടെ വിദഗ്ധ റിപ്പോര്‍ട്ട് സിംഹത്തിന് സമര്‍പ്പിക്കപ്പെട്ടു..
⏳⌛📋📰
വകുപ്പില്‍ ജോലിക്കാരുടെ എണ്ണം വളരെകൂടുതലാണന്നായിരുന്നു മൂങ്ങയുടെ റിപ്പോര്‍ട്ട് കണ്ടെത്തിയ പ്രധാന നിഗമനം..
റിപ്പോര്‍ട്ട് വായിച്ച രാജാവ്, ഉടന്‍തന്നെ, വ്യവസായത്തെരക്ഷിക്കാനുള്ള നിര്‍ണ്ണായക ഉത്തരവിട്ടു..
.
.
.
.
.
⚖⚖

"ഉല്‍പ്പാദനക്ഷമതകുറഞ്ഞ കുഞ്ഞനുറുമ്പിനെ പിരിച്ചുവിടുക..."
🐜🐜🐜🐜
"ഉല്‍സാഹശേഷിയും, കാര്യപ്രാപ്തിയുമില്ലാത്ത കുഞ്ഞനുറുമ്പിന്‍റെ കഴിവില്ലായ്മകൊണ്ട് ഫാക്ടറി നശിക്കരുതെന്ന് കമ്പനിയുടമക്ക് നിര്‍ബന്ധമുണ്ടന്ന്" സിംഹത്തിന്‍റെ ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.
Current Corporate Policy !
വായിച്ചപ്പോൾ നമ്മളിൽ പലരുമായും സാമ്യം തോന്നിയത്‌ കൊണ്ടും ഇതിവിടെ ഷെയർ ചെയ്യുന്നു...😜

മഹാബലിയെ വാമനന്റെ ആളുകള്‍ ജീവനോടെ കുഴിച്ചുമൂടി..


മഹാബലിയും വാമനനും ജീവിച്ചിരുന്നു.

Image may contain: one or more people  
.
8000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഭാരതത്തിലേയ്ക്ക് കുടിയേറി തുടങ്ങിയ ആര്യന്മാരുടെ കഥയിലെ പ്രധാനകഥാപാത്രം ആണ് വാമനന്‍ ..
അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ശൈവ ഭക്തരില്‍ പ്രധാനിയായിരുന്ന മഹാബലി ഭരിച്ചിരുന്ന നാടായിരുന്നു കേരളം ..
ശൈവ - വൈഷ്ണവ യുദ്ധം ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ടായപ്പോള്‍ വൈഷ്ണവ യുദ്ധ വീരനായ വാമനനോട് ചതിയില്‍ യുദ്ധത്തില്‍ തോറ്റ ശൈവ ഭക്തനായ ചക്രവര്‍ത്തി മഹാബലിയെ വാമനന്റെ ആളുകള്‍ ജീവനോടെ കുഴിച്ചുമൂടി..
കാലങ്ങള്‍ക്ക് ശേഷം നാട്ടിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പ്രായശ്ചിത്തം ആയി മഹാബലിക്ക് വേണ്ടി പൂജകള്‍ കേരളത്തില്‍ തുടങ്ങി ..
അതിന് മുന്നോടിയായി വൈഷ്ണവനായ പരശുരാമന്‍ കുറെ ആര്യന്മാരെ കൊണ്ട് വന്ന് കേരളത്തിലെ ക്ഷേത്ര ങ്ങളില്‍ പൂജാരിമാരാക്കി..
നിലവിലെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാനായിട്ടാണ് ആ ആര്യബ്രഹ്മണന്മാര്‍ മഹാബലിക്ക് വേണ്ടി പൂജകള്‍ ചെയ്ത് തുടങ്ങിയത് ..
ആ ബ്രാഹ്മണന്മാര്‍ അവരുടെ വീടിനു മുന്നില്‍ അവരുടെ നാട്ടിലെ ദേവാലയത്തിന്റെ രൂപം ഉണ്ടാക്കി , കൊയ്ത്തു കഴിയുന്ന സമയത്ത് പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു ..
ആ പൂക്കളങ്ങള്‍ പത്ത് തട്ട് ഉള്ളത് ആയിരുന്നു ..
ഈ പൂക്കളങ്ങളെ , തങ്ങളുടെ വീടിന്റെ മുന്നിലും പ്രചരിപ്പിച്ച കേരളത്തിലെ ശൈവഭക്തര്‍ അവരുടെ രാജാവായിരുന്ന മഹാബലിയെയും ആ കാലഘട്ടത്തില്‍ ഓര്‍ക്കുകകയും അദ്ദേഹത്തെ കുറിച്ച് പാട്ടുകള്‍ ഉണ്ടാക്കി പാടുകയും ചെയ്യുന്നത് പതുക്കെ പതുക്കെ പ്രചരിക്കപ്പെട്ടൂ..
കാലം മുന്നോട്ട് പോയപ്പോള്‍ വൈഷ്ണവരായ ആര്യന്മാരില്‍ പലരും ശൈവ വിശ്വാസികളുമായി ബാന്ധവം ആരംഭിക്കുകയും ക്രമേണ നാം കാണുന്ന കേരള സമൂഹം ഉണ്ടാവുകയും ചെയ്തു ..
അപ്പോഴും വരുത്തന്മാരായ ആര്യന്മാരുടെ ആദ്യരാജാവായ വിഷ്ണുവിനെ വലിയ സംഭവമായി അവതരിപ്പിക്കുവാന്‍ വൈഷ്ണവര്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു ..
അക്കാലത്ത് നടന്ന മഹാഭാരതയുദ്ധം യഥാര്‍ത്ഥത്തില്‍ ശൈവ വിശ്വാസികളും വൈഷ്ണവരും തമ്മില്‍ നടന്ന യുദ്ധം ആണ് ..
അതില്‍ വൈഷ്ണവ വിശ്വാസികളായ പാണ്ടവര്‍ ആണ് വിജയിച്ചത്..
ശൈവവിശ്വാസികളോട് യുദ്ധം ഒഴിവാക്കാം പകരം രാജ്യത്തിന്‍റെ പകുതി വേണമെന്നുള്ള അഭിപ്രായം പറയാനായി ശൈവ രാജ്യധാനിയായ ഹസ്തിന പുരിയില്‍ പോയത് ഒരു വൈഷ്ണ നേതാവും തന്ത്രശാലിയും ആയ കൃഷ്ണന്‍ ആയിരുന്നു ..
കൃഷ്ണന്‍ ആര്യന്മാരുടെ ചതി ആവര്‍ത്തിച്ചുകൊണ്ട് യുദ്ധം അനിവാര്യമാക്കുകയാണ് ഉണ്ടായത് ..
കാലങ്ങള്‍ക്ക് ശേഷം ഈ സംഭവത്തെ കഥകള്‍ ആക്കി എഴുതിയവര്‍ യുദ്ധം നടത്തിയവര്‍ രണ്ട് സഹോദരന്മാരുടെ പുത്രന്മാര്‍ എന്ന് മാറ്റി ..
അപ്പോള്‍ പറഞ്ഞ് വരുന്നത് എന്താണെന്ന് വച്ചാല്‍ ഭാരതത്തിന്റെ ചരിത്രം എന്നെല്ലാം പറഞ്ഞ് പഠിപ്പിക്കുന്നത് പൂര്‍ണ്ണമായും ആര്യന്മാരുടെ ചരിത്രവും അവരുടെ ശൈവരുടെ മുകളിലുള്ള വിജയവുമാണ്‌ ..
ശൈവരാജാവായ രാവണന്‍ ആര്യന്മാരുടെ രാജാവായ രാമന്റെ ഭാര്യയെ അടിച്ചോണ്ട് പോയ കഥയും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ് ..
വനത്തിലെ കാട്ടുവാസികളുടെ സഹായത്താല്‍ സീതയെ വീണ്ട് എടുത്ത് രാമന്‍ അയോധ്യയില്‍ എത്തിയെങ്കിലും , നാട്ടുകാരുടെ അപവാദപ്രചാരണത്തില്‍ മനംനൊന്ത് കൊട്ടാരമുറ്റത്തെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത കഥയാണ് സീതയുടെത് .
പക്ഷെ ആ കഥയും പിന്നീട് ഒരുപാട് കൂട്ടിചേര്‍ക്കലുകള്‍ക്ക് വിധേയം ആയി .
കിണറില്‍ ചാടിയത്‌ അല്ല മറിച്ച് ഭൂമി സ്വയം പിളര്‍ന്നപ്പോള്‍ അതിലേയ്ക്ക് ചാടിയതാണ് സീത എന്നായി കഥ .
അങ്ങനെ ഒരുപാട് രസകരമായ കഥകള്‍ ആണ് ആര്യന്മാരുടെയും ശൈവന്മാരുടെയും ഇടയിലുള്ളത് ..
ശൈവവംശജനായ അയ്യപ്പനെ ആര്യന്മാരുടെ രാജാവായ പന്തളം രാജാവ്‌ ദത്ത് എടുത്ത് വളര്‍ത്തുന്നതും ഇക്കാലത്ത് നടന്ന ഒരു സംഭവമാണ് ..
അതും അവസാനം ഒരു ആര്യ ചതിയുടെ ഉദാഹരണം ആയി മാറി .

Monday, 26 September 2016

താങ്കളുടെ കുട്ടിക്ക് ഉയർന്ന മാർക്ക് ലഭിച്ചാൽ വളരെ നല്ലത്‌. മറിച്ചാണെങ്കിൽ ദയവു ചെയ്ത് 'അവരുടെ ആത്മവിശ്വാസം കെടുത്തരുത്.'



ഒരു പരീക്ഷക്കാലം കൂടി അടുക്കുന്നു (CBSE & ICSE)
കൊൽക്കത്തയിലെ Heritage School, കുട്ടികളുടെ രക്ഷിതാക്കൾക്ക് ഏതാനും മാസം മുൻപ് ഒരു കത്തയച്ചു‌.
കത്ത് ഇങ്ങനെ,
പ്രിയ രക്ഷിതാവെ,
കുട്ടികളുടെ പരീക്ഷ അടുത്ത് തന്നെ തുടങ്ങും. മക്കൾ നന്നായി പരീക്ഷ എഴുതന്നതിനെ ഓർത്ത് നിങ്ങൾ ഉത്കണ്ഠാകുലരാണെന്ന് അറിയാം.
പക്ഷേ ഒന്നോർക്കുക. പരീക്ഷ എഴുതുന്നവരിൽ, 'കണക്ക് മനസ്സിലാകേണ്ടാത്ത' ഒരു കലാകാരനുണ്ട്.
'ഹിസ്റ്ററിയെയോ ഇംഗ്ലിഷ് സാഹിത്യത്തെയോ പറ്റി വേവലാതിപ്പെടേണ്ടാത്ത' ഒരു സംരഭകനുണ്ട്.
,കെമിസ്ട്രി മാർക്ക് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത ' ഒരു സംഗീതജ്ഞനുണ്ട്.
'ഫിസിക്സ്നേക്കാൾ കായികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടുന്ന' ഒരു കായികതാരമുണ്ട്.
താങ്കളുടെ കുട്ടിക്ക് ഉയർന്ന മാർക്ക് ലഭിച്ചാൽ വളരെ നല്ലത്‌. മറിച്ചാണെങ്കിൽ ദയവു ചെയ്ത് 'അവരുടെ ആത്മവിശ്വാസം കെടുത്തരുത്.'
ഇത് വെറുമൊരു പരീക്ഷയാണ്, സാരമില്ലെന്ന് അവരോട് പറയണം. 'ജീവിതത്തിൽ ഇനിയും എത്രയോ വലിയ കാര്യങ്ങൾ ചെയ്യാനുള്ളവരാണെന്ന് 'ബോധ്യപ്പെടുത്തണം.
എത്ര മാർക്കാണ് നേടുന്നതെങ്കിലും 'അത് വച്ച്' അവരെ വിലയിരുത്തില്ലെന്നും, നിങ്ങളവരെ സ്നേഹിക്കുന്നുണ്ടെന്നും പറയുക.
ഇത് ചെയ്താൽ, മക്കൾ ലോകത്തെ തന്നെ കീഴടക്കുന്നത് നിങ്ങൾക്ക് കാണാനാകും. "ഒരു പരീക്ഷയോ ഒരു 90% സ്കോർ കാഡോ അവരുടെ സ്വപ്നങ്ങളെയും കഴിവിനെയും ശിഥിലമാക്കിക്കൂടാ..."


****************************************************************************************************************************

എന്തൊരു ലോകം...



എന്തൊരു ലോകം...

പാദസരത്തിനു വില എത്രയോ അധികമാണ് എന്നാലും അതു അലങ്കാരമാവുന്നതും അണിയപ്പെടുന്നതും കാലിലാണ്...
💠 എന്നാൽ കുങ്കുമപ്പൊട്ടിനു വില എത്രയോ കുറവാണ് പക്ഷേ അതു അണിയുന്നതു തിരുനെറ്റിയിലാണ്...
💠 അപ്പോൾ വിലയിലല്ല കാര്യം മറിച്ചു മഹ്വതത്തിലാണ്....
🏠 ഒരു അലമാരയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭഗവദ്ഗീതയോ ഖുറാനോ തമ്മിൽ കലഹിക്കാറില്ല....
💠 എന്നാൽ അവയുടെ പേരിൽ കലഹിക്കുന്ന മനുഷര്യിൽ പലരും ആ പുസ്തകങ്ങൾ ഒരിക്കിൽപ്പോലും തുറന്നുനോക്കിയിട്ടുണ്ടാവില്ല...
💠കാഞ്ഞിരം പോൽ കയ്ക്കുന്ന സത്യങ്ങൾ തുറന്നുപറയുന്നവനാണ് യഥാർത്ഥ മിത്രം...
💠 മധുരവാക്കുകൾ മാത്രം പറയുന്ന ഒരു സുഹൃത്തിനെ കണ്ണടച്ചു വിശ്വസിക്കാൻ കഴിയില്ല....
💠 ഈക്കാലംവരെ ഉപ്പിൽ കീടങ്ങൾ കടന്നു കൂടിയിട്ടില്ല എന്നാൽ മധുരത്തിൽ എപ്പോഴും കീടങ്ങളുടെ അവസാനിക്കാത്ത ശല്ല്യം ഉണ്ടാവാറുണ്ട് എന്നതൊരു വാസ്തവം അല്ലെ? ...
📖 നല്ല മാർഗത്തിൽ കൂടി കടന്നു പോവുന്നവർ കുറവാണ്
💠 എന്നാൽ മോശമായ മാർഗത്തിൽ കൂടി എല്ലവരും കടന്നു പോവുന്നു...
💠അതിനു ഉദാഹരണമല്ലേ പാൽക്കാരനും മദ്യവില്പ്പനക്കാരനും...
🍼പാൽ വില്ക്കാൻ പാൽക്കാരന് എത്രയിടങ്ങളിൽ അലയേണ്ടി വരുന്നു...
🍼 നല്ല പാൽ കൊടുത്താലും ആൾക്കാർ ചോദിക്കും പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്നു.‼ ..
🍾🍷🍻എന്നാൽ മദ്യത്തെ തേടി മനുഷ്യർ സ്വയം ചെല്ലുന്നു...‼‼
🍾🍸എന്നിട്ടോ നല്ല വില കൊടുത്ത് വാങ്ങുന്ന ആ മദ്യത്തിൽ വെള്ളം ചേർത്തു കുടിക്കുന്നു.‼‼‼
🌎എന്തൊരു ലോകം...🌎
👥👥എന്തൊരു മനുഷ്യർ..

Tuesday, 7 June 2016

ഇപി ജയരാജന്‍ ദേശീയ-രാജ്യാന്തര മാധ്യമങ്ങളിലും ‘താരം’! ‘മുഹമ്മദ് അലി മലയാളി കായികതാരമോ?’





ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി കായികതാരമാക്കിയുള്ള കായികമന്ത്രി ഇപി ജയരാജന്റെ അനുസ്മരണത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. അലിയെക്കുറിച്ചുള്ള കായികമന്ത്രിയുടെ ‘ജ്ഞാന’മാണ് എങ്ങും ചര്‍ച്ച. നവമാധ്യമങ്ങളില്‍ വൈറലായ അനുസ്മരണത്തിന് മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വേണ്ടത്ര പ്രധാന്യം നല്‍കിയില്ലെങ്കിലും ദേശീയ രാജ്യാന്തര മാധ്യമങ്ങളില്‍ ‘താര’മായിരിക്കുകയാണ് ജയരാജന്‍.

ജയരാജന്റെ അനുസ്മരണവും അതിനെതുടര്‍ന്നുണ്ടായ ട്രോളുകളും വലിയ പ്രധാന്യത്തോടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നു. 
‘മുഹമ്മദ് അലി മലയാളി കായികതാരമാണെന്ന് കേരള കായിക മന്ത്രി കരുതുന്നു’ എന്ന തലക്കെട്ടോടെയാണ് അമേരിക്കന്‍ മാധ്യമമായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ എഡിഷനിലെ വാര്‍ത്ത. ‘കേരള കായിക മന്ത്രിയുടെ മുഹമ്മദ് അലി അനുസ്മരണത്തില്‍ ഞെട്ടിത്തരിച്ച് കേരള ജനത’ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ വാര്‍ത്താ തലക്കെട്ട്.