Thursday, 12 May 2016

പല്ലിനുമുണ്ട് പക്ഷം-

പല്ലിനുമുണ്ട് പക്ഷം: ജോസഫ് ചാവറ

തെരഞ്ഞെടുപ്പകാലമാണല്ലോ, ഞങ്ങള്‍ രാഷ്ര്ടീയക്കാര്‍ക്ക് പ്രസംഗത്തിനു നല്ല തിര ക്കുള്ള കാലം. ഇപ്പോഴൊക്കെ പ്രസംഗിക്കാന്‍ ചെന്നാല്‍ പോസ്റ്റിനോടാണ് നമ്മള്‍
കൂടുതല്‍ സംസാരിക്കാറ്. എന്നാലും ഞങ്ങള്‍ക്ക് നാണത്തിന്റെ ഉളുപ്പില്ലല്ലോ.
പ്രസംഗമധ്യേ ഉഴവൂര്‍ വിജയന്റെ പല്ലുതെറിച്ചുപോയതാണ് ഇപ്പോഴത്തെ തമാശ. എല്ലാവരെയും പരിഹസിച്ച് കൈയ്യടി വാങ്ങുന്ന വിജയന് പറ്റിയ അക്കിടി ചാനലുകള്‍ വൈറലാക്കിയപ്പോള്‍ വിജയന്റെ മിത്രങ്ങളുവരെ ആര്‍ത്തു ചിരിച്ചു. വിജയന്റെ കൂടി നേതാവായി രുന്ന യശഃശ്ശരീരനായ കുത്തിയതോട് ഭാസിചേട്ടനും ഒരു ഇതുപോ ലൊരു അമളിപറ്റിയതിന്റെ ദൃക്‌സാക്ഷിയാണ് ഞാന്‍.
1992ലെ കേരള നിയമസഭയിലേക്ക് ഏറ്റുമാനൂര്‍ മണ്ഡലത്തി നിന്നും ഇടതുപക്ഷ ജനാധിപത്യമുണി സ്ഥാനാര്‍ത്ഥിയായി വൈക്കം വിശ്വന്‍ മത്സരിക്കുന്നു. ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. കാരണം 1991 ലെ പൊതു തെരഞ്ഞെടുപ്പിനോടൊപ്പം
നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരു ബാബു ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരു കോണ്‍ഗ്രസ് നേതാവായിരുന്ന രമേശ് ചെന്നിത്തലയോടൊപ്പം തുറന്ന വാഹനത്തില്‍ മണ്ഡലപര്യടനം നടത്തുമ്പോള്‍ വാരിമുട്ടം എന്ന സ്ഥലത്തു വെച്ച് ഇടിമിലേറ്റ് മരിച്ചു. ഇതുകാരണം ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
പിന്നീട് ആറു മാസങ്ങള്‍ക്കു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പാണ് പശ്ചാത്തലം. വൈക്കം വിശ്വനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാബു ചാഴികാടന്റെ സഹോദരന്‍ തോമസ് ചാഴികാടനാണ്. ഉപതെരഞ്ഞെടുപ്പ്
ഇരുമുണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരന്‍, ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ. എം. മാണി, ഇ.എം.എസ്, ഇ. കെ. നായനാര്‍, എം. പി. വീരേന്ദ്രകുമാര്‍, പിണറായി വിജയന്‍
തുടങ്ങി കേന്ദ്രനേതാക്കാര്‍വരെ ഏറ്റുമാനൂരിന്റെ വിവിധ പഞ്ചായത്ത് ഇടവഴികളിലൂടെ തെക്കും വടക്കും ഓടുകയാണ്; ഓരോ വോട്ടും നിര്‍ണായകമാണല്ലോ.
ഞാനും തെരഞ്ഞെടുപ്പി സജീവമായി. അന്നു ഞാന്‍ ജനതാദള്‍ കോട്ടയം ജില്ലാ ജനറ സെക്രട്ടറിയാണ്. പ്രാസംഗികന്‍ എന്ന നിലയി എല്ലായിടത്തും എന്റെ സാിദ്ധ്യവുമുണ്ട്. ഏറ്റുമാനൂര്‍ മണ്ഡലത്തിപ്പെട്ട അയ്മനം പഞ്ചായത്തിലെ പരിപ്പ് എന്ന സ്ഥലത്ത് ഒരു പൊതുസമ്മേളനം നടക്കുകയാണ്. മുന്‍മുഖ്യമന്ത്രി ഇ കെ നായനാരാണ് പ്രധാനപ്രാസംഗികന്‍. അദ്ദേഹം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനത്തിലാണ്.
ഇതുപോലെ സമ്മേളനങ്ങളില്‍ പ്രസംഗിക്കണം. ആയതിനാല്‍ പരിപ്പിലെത്താന്‍ താമസം വരും. കര്‍ഷകരും കര്‍ഷകതൊഴിലാളികളും സ്ത്രീകളും യുവജനങ്ങളുമുള്‍പ്പെട്ട വന്‍ ജനാവലി തടിച്ചുകൂടിയിരിക്കുന്നു. ജനം കാത്തുനിന്നു അക്ഷമരായപ്പോള്‍ യോഗം ആരംഭിക്കാന്‍ സംഘാടകരായ നേതാക്കാര്‍ തീരുമാനിച്ചു. യോഗം തുടങ്ങി. സംസ്ഥാന നേതാക്കളാണ് ആദ്യം പ്രസംഗിക്കുക. എല്ലാം കഴിഞ്ഞു കളം പിരിയുന്നതിനു മുമ്പേ കസേര നോക്കി പ്രസംഗിക്കാനുള്ള ദൗത്യമാണ് എന്നെ പോലെയുള്ള ജില്ലാ നേതാക്കള്‍ക്ക്. ഇതിന്റെ ഔചിത്യമില്ലായ്മ ഉയിച്ചാല്‍ പ്രാദേശിക നേതാക്കള്‍ പറയും ''സാരമില്ല സുഹൃത്തേ, നമ്മുടെ സഖാക്കള്‍ വീട്ടിലിരുന്നു താങ്കളുടെ പ്രസംഗം കേള്‍ക്കുന്നുണ്ടാകും''. അതില്‍ അല്പം പരിഹാസമില്ലേ?
ഞങ്ങളെ പോലെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കു തെരഞ്ഞെടുപ്പു കാലത്തേ പ്രസംഗമുള്ളൂ. അതു വച്ചു കളിയാക്കി എന്റെ നാട്ടിലെ സിപിഎം പ്രാദേശിക നേതാവ് ഇ എം മുരളീധരന്‍ നായരും, കെ സുരേഷ് കുറുപ്പും കളിയാക്കി പറയും, ''വായിലെ ചുക്കിലിവലയൊക്കെയൊന്നു പ്രസംഗിച്ച് കളയേണ്ടേ''. കാരണം ദീര്‍ഘകാലം വായ് തുറക്കാതെ ഇരിക്കുമ്പോള്‍ മാറാല കെട്ടുമല്ലോ.
പരിപ്പിലെ യോഗം തുടങ്ങി. ഇടതുമുണിയിപ്പെട്ട കോണ്‍ഗ്രസ്സ് (എസ്)ന്റെ സംസ്ഥാന നേതാവായിരുന്ന കുത്തിയതോട് ഭാസി ചേട്ടന്‍ ആയിരുന്നു ആദ്യം പ്രസംഗിച്ചത്. അദ്ദേഹം മുന്‍ നിയമസഭാംഗവും മികച്ച വാഗ്മിയായിരുന്നു.
പ്രസംഗം കത്തിക്കയറുകയാണ്. മിനിറ്റുകള്‍ മാറി മണിക്കൂറിലേക്ക് കടക്കുകയാണ്. വേദി നിറയെ നേതാക്കള്‍ ഉണ്ട്. നായനാര്‍ വരുന്നതുവരെ താന്‍ തന്നെയേ പ്രസംഗിക്കുകയുള്ളൂ എന്ന വാശിയിലാണ് അദ്ദേഹം. നേതാക്കന്മാരും സദസ്യരും അക്ഷമരാണ്. കാരണം ഏതൊരു നല്ല പ്രാസംഗികനും ദീര്‍ഘനേരം ജനങ്ങളെ കൈയ്യിലെടുത്തു പ്രസംഗിക്കുക എന്നത് ആയാസകരമാണ്. വിഷയം തീര്‍ന്നാല്‍ നിര്‍ത്തുതാണ് നല്ലത്.
കൈയ്യും കാലും പൊക്കി നേതാവ് അലറി പ്രസംഗിക്കുകയാണ്. അദ്ദേഹം ആകെ വിയര്‍ക്കുന്നുണ്ട്. വെള്ളം പലവട്ടം കുടിച്ചു കഴിഞ്ഞു. എന്നിട്ടും നിര്‍ത്താനുള്ള ലക്ഷണമില്ല. അവേശം കത്തിക്കയറി അതിഭയങ്കരമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ വായി നിന്നും പല്ലുസെറ്റ് തെറിച്ചു സദസ്യരുടെ ഇടയിലൂടെ നിലത്തു വീണു. പ്രസംഗവേദിയി നിന്നും അദ്ദേഹം താഴേക്കു ചാടി മണ്ണി കിടന്ന പൊടിപുര വെപ്പ്പല്ല് എടുത്തു വായില്‍ തിരുകി മണ്ണ് തെരുതെരെ തുപ്പികളഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ പ്രസംഗം തുടര്‍ന്നു. ജനങ്ങളും നേതാക്കാരും ആര്‍ത്തു ചിരിക്കുകയാണ്.
ഇ കെ നായനാരുടെ നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ക്ക് ഇതൊരു ഹാസ്യ വിരുന്നായി. ''നേതാവ് ഉയരത്തിലാണെങ്കിലും പല്ല് ജനപക്ഷത്താണ്'' എന്നൊരു കമന്റ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടു. ഓരോ തെരഞ്ഞെടുപ്പും ഇത്തരം എത്രയോ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്കാണ് വേദിയാകുന്നത്.

Courtesy: 

ജോസഫ് ചാവറ

Wednesday, 11 May 2016

നാടന്‍ പയറിന്റെ അത്ഭുത ലോകം


പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത്‌ ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട്‌ തയാറാക്കാമെന്നതിനെക്കുറിച്ച്‌ മലയാളിയോട്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു.
അമിത വണ്ണം കുറയ്‌ക്കാന്‍
പച്ചപ്പയര്‍ ഒരോ ഇഞ്ച്‌ നീളത്തില്‍ പൊട്ടിച്ചെടുത്ത്‌ അല്‍പം വെളിച്ചെണ്ണയില്‍ പാകപ്പെടുത്തി എടുക്കുന്ന മെഴുക്കുപുരട്ടിയും ഉപ്പേരിയും വളരെ സ്വാദിഷ്‌ടവും ആരോഗ്യദായകങ്ങളുമാണ്‌. അമിതവണ്ണം കുറയ്‌ക്കുന്നതിനായി ഡയറ്റിംങ്‌ ശീലമാക്കുന്നവര്‍ക്ക്‌ ഊണിന്‌ പകരം ഇത്തരം വിഭവങ്ങള്‍ ധാരാളമായി ഉപയോഗിക്കാവുന്നതാണ്‌. ശരീരവണ്ണം കൂടുകയില്ല. പോഷകാംശങ്ങള്‍ ശരീരത്തിന്‌ ലഭിച്ച്‌ വയറു നിറഞ്ഞ സംതൃപ്‌തിയോടെ ജീവിക്കാം. പയര്‍ പൊട്ടിച്ചെടുത്തത്‌, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, തുടങ്ങിയവ ചേര്‍ത്ത്‌ വെളിച്ചെണ്ണയില്‍ പാകം ചെയ്‌ത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തയാറാക്കുന്ന ഇന്‍സ്‌റ്റന്റ്‌ പയറുപ്പേരി 'ബാച്ചിലേഴ്‌സ് സ്‌പെഷല്‍' വിഭവമാണ്‌.
സമ്പൂര്‍ണ ആരോഗ്യത്തിന്‌
പച്ചപ്പയര്‍ ചെറുകഷ്‌ണങ്ങളായി വെള്ളത്തില്‍ തിളപ്പിച്ച്‌ തയ്യാറാക്കാവുന്ന സൂപ്പ്‌ പാകത്തിന്‌ ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌. പയര്‍മണിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിത്തിനെ സംരക്ഷിക്കുന്ന പച്ച ഉറയിലടങ്ങിയിരിക്കുന്ന ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും വളരെ പോഷസമ്പുഷ്‌ടമാണ്‌. ഇവയെ പൊതുവേ ഊര്‍ജ ഗണങ്ങളായ ആന്റി ഓക്‌സിഡന്‍സുകള്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.
പച്ചപയര്‍ ഒരോ ഇഞ്ച്‌ നീളത്തില്‍ പൊട്ടിച്ചെടുത്ത്‌ ചെറുതായി വേവിച്ച്‌ ഉണക്കി സൂക്ഷിക്കുന്ന പയര്‍ കൊണ്ടാട്ടം കേട്‌കൂടാതെ മാസങ്ങളോളം സൂക്ഷിക്കുവാനും ഏതുസമയത്തും വറുത്തുപയോഗിക്കാവുന്നതുമായ ഇഷ്‌ടഭോജനമാണ്‌. സാധരണക്കാരന്റെ ആരോഗ്യ സംരക്ഷണത്തില്‍ പച്ചപ്പയര്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്‌. കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുന്നതിനാലും ദുര്‍മേദസ്‌ ഇല്ലാതാക്കുന്നതിനാലും പച്ചപയര്‍ ആര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്നതാണ്‌.
ലാഭകൃഷി
കുറഞ്ഞ സമയം കൊണ്ട്‌ നല്ല വിളവെടുക്കുവാന്‍ കഴിയുന്നതിനാലും കൂടിയ പരിചരണം ആവശ്യമില്ലാത്തതിനാലും പയര്‍ കൃഷി ലാഭകരമാണ്‌. ഇത്‌ നമ്മുടെ നാട്ടില്‍ ധാരാളമായി ചെയ്‌ത് വരുന്നുണ്ട്‌. കൃത്രിമ വളങ്ങളും കീടനാശിനികളുടെ അമിത ഉപയോഗം പയറിനേയും പിടികൂടിയിട്ടുണ്ട്‌. എല്ലാ പച്ചക്കറിയിലും എന്നപോലെ പയറിന്റെയും സുരക്ഷ നമ്മള്‍ ഉറപ്പ്‌ വരുത്തണം. ജൈവകൃഷിരീതിയില്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങളായിരിക്കും കൂടുതല്‍ നല്ലത്‌.

കുടക്കല്ല്‌

നാടുവാഴിഭരണത്തിന്റെ ഓര്‍മ്മകളുമായി വേങ്ങശ്ശേരി പാടത്തെ കുടക്കല്ല്‌

mangalam malayalam online newspaper
ആനക്കര : നാടുവാഴി ഭരണത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന വേങ്ങശ്ശേരി പാടത്തെ കുടക്കല്ല്‌. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കാടിന്‌ സമീപം വേങ്ങശ്ശേരി പാടത്തിന്റ്‌ മധ്യത്തിലാണ്‌ കുടകല്ല്‌ സ്‌ഥിതിചെയ്യുന്നത്‌. ഇതിന്‌ മീറ്ററുകള്‍ക്ക്‌ അകലെ കാഞ്ഞിരത്താണിയിലും മറ്റെരു കുടക്കല്ല്‌ സ്‌ഥിതിചെയ്യുന്നുണ്ട്‌. ഇത്തരം കുടകല്ലുമായി ബന്ധപ്പെട്ട്‌ നിരവധി ഹൈതിഹ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്തരം കല്ലുകള്‍ സ്‌ഥാപിച്ചിട്ടുളളത്‌ നാടുവാഴികളുടെ ഭരണകാലത്ത്‌ അതിര്‍ത്തി നിശ്‌ചയിക്കാന്‍ വേണ്ടിയാണെന്നാണ്‌ ചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍.
പാലക്കാട്‌ ജില്ലക്കുപുറമെ മലപ്പുറം ജില്ലയിലെ വേങ്ങര, കൊടക്കല്ലിങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടെത്താനായിട്ടുണ്ടന്ന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്‌. വേങ്ങശ്ശേരി പാടത്ത്‌ കുടക്കല്ലിന്‌ അല്‌പം മാറി തകര്‍ന്ന നിലയില്‍ ക്ഷേത്ര അവശിഷ്‌ഠങ്ങളും കാണപ്പെടുന്നുണ്ട്‌. മൂന്ന്‌ കരിക്കല്ല്‌ പാളികള്‍ക്ക്‌ മുകളില്‍ വട്ടത്തിലായിട്ടാണ്‌ കുടക്കല്ല്‌ സ്‌ഥിതിചെയ്യുന്നത്‌.

Tuesday, 3 May 2016

എന്റെ ഗൾഫ്‌ യാത്രയിൽ ..............


പുലര്‍ച്ചക്കാണ് ഫ്ലൈറ്റ് .. വീട്ടിനു പുറത്തിറങ്ങി വീടിൻറെ ഭംഗി ഒരിക്കൽ കൂടി നോക്കി. ഇനി ഇങ്ങേനെ കാണാനാവില്ലല്ലോ. കണ്ണുകൾ നിറഞ്ഞു.
തിരിച്ച് പോകുന്നത് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നുന്നുണ്ട് .
എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോള്‍
ഭാര്യ വീട്ടിലേക്ക് വിളിക്കുന്ന തിരക്കിലാണ് .
പുറത്തേക്കിറങ്ങിയപ്പോള്‍ പെങ്ങന്‍മ്മാരുംകുട്ടികളും എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് .
ഉപ്പ എന്തോ ആവശ്യത്തിന് രാവിലെ പോയതാണ് ഇത് വരെ വന്നിട്ടില്ല .
അനുജന്‍മ്മാരാണങ്കില്‍ മൊബൈലില്‍ എന്തൊക്കെയാ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നു
ആര്‍ക്കും ഞാന്‍ പോകുന്നതില്‍ ഒരു സങ്കടവുമില്ല . പോകുന്ന എനിക്കാണല്ലോ സങ്കടങ്ങള്‍ വേണ്ടത് കാരണം ഞാനാണല്ലോ ഇവര്‍ക്കൊക്കെ വേണ്ടി കഷ്ട്ടപെടാന്‍ പോകുന്നത് .
ഓരോന്ന് ആലോചിക്കും തോറും വല്ലാതെ അസ്വസ്ഥനാകുന്നത് അറിയുന്നുണ്ടായിരുന്നു ..
കസേരയിലിരുന്ന് ഗള്‍ഫിലെത്തിയാലുള്ള ജോലിയെ കുറിച്ചും , ജീവിത രീതികളെ കുറിച്ചും വെറുതെയൊന്ന്
ആലോചിച്ചപ്പോള്‍ നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിഞ്ഞൊള്ളൂ ..
ഇനി എത്ര കൊല്ലം കഴിഞ്ഞാണ് ഇത് പോലെ വീട്ടിലൊന്ന് ഇരിക്കാന്‍ കഴിയുക .
ഇവിടെയുള്ളവര്‍ക്കൊക്കെ നല്ല സുഖം ഒന്നും അറിയണ്ട ...
ഹാ .. എന്‍റെ വിധി എന്നും ചിന്തിച്ച് പുറത്തേക്കങ്ങനെ നോക്കിയിരുന്നു ..
അപ്പോഴും മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ തിമര്‍ത്ത് പെയ്യുകയായിരുന്നു . ..
പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും എന്തോ പലഹാരമുണ്ടാക്കുന്നതിന്‍റെ മണം വന്നത് .
പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്ന് തുറന്നിട്ട ജനലിലുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ്ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തനിക്കിഷ്ട്ടപെട്ട പലഹാരം ഉണ്ടാക്കുന്ന ഉമ്മയെ കണ്ടത് . സന്തോഷത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ കരഞ്ഞ് കൊണ്ടാണ് പലഹാരാമുണ്ടാക്കുന്നത് .
കാര്യമെന്താണന്നറിയാന്‍ വേഗം അടുക്കളയിലേക്ക് കയറി ചെന്ന് " എന്തിനാണുമ്മാ കരയുന്നതെന്ന്..?" ചോദിച്ചപ്പോള്‍ " അത് പുക കൊണ്ടപ്പൊ കണ്ണു നിറഞ്ഞതാ മോനേ" എന്നും പറഞ്ഞ് മുഖം തട്ടം കൊണ്ട് തുടച്ച് ഉമ്മ ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് വീണ്ടും കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം തിരക്കിയപ്പോള്‍ഉമ്മ പറഞ്ഞു
" മോനേ ഒരുമ്മാക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മക്കള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് അതെല്ലാം അവര്‍ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുക എന്നത് എന്‍റെ കുട്ടിക്ക് പൂതിയുള്ളതൊന്നും കിട്ടാതെ ഞങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ അന്യ രാജ്യത്ത് ജീവിക്കുന്നത് ഓര്‍ത്തപ്പോ കരയാനല്ലാതെ ഉമ്മാക്ക് എന്തിനാ കഴിയാ " കൂടുതല്‍ പറയാന്‍ കിട്ടാതെ വിതുമ്പി കരയുന്ന ഉമ്മയെ ചേര്‍ത്ത് നിര്‍ത്തി ആ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് " .ഈ സ്നേഹം മതിയുമ്മാ എനിക്കീ ജന്മം മുഴുവനും ആ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ " എന്ന്‍ തൊണ്ടയിടറി പറയുമ്പോള്‍ കുടുംബം നോക്കാന്‍ മക്കള്‍ നാട് വിട്ട് പോകുന്നതില്‍ ആര്‍ക്കും ദുഖമില്ലെങ്കിലും പറഞ്ഞാല്‍ തീരാത്ത ദുഃഖം രക്ഷിതാക്കള്‍ക്കുണ്ട് എന്ന് ബോധ്യപ്പെടുകയായിരുന്നു ..
സ്നേഹത്തോടെ ഓരോ പ്രവാസിക്കും വേണ്ടി..

മഞ്ഞുറയും ദേശം!


മഞ്ഞുറയും ദേശം!
അന്തരീക്ഷ ഊഷ്മാവും ഇലക്ഷൻ ചൂടും ചേർന്ന് കേരളം ചുട്ടുപൊള്ളുകയാണല്ലോ- അതിനെ ഒന്നു ശമിപ്പിക്കാൻ ഒരു തണുത്ത വാർത്ത പറയാം.
ചിത്രത്തിൽ കാണുന്നത് യാകൂറ്റിയ എന്ന സൈബീരിയൻ പട്ടണത്തിലെ കോൾഡ് സ്റ്റോർ ആണ്. അന്തരീക്ഷ ഊഷ്മാവ് -40 യിലും താഴെ ആയതുകൊണ്ട് ഫ്രീസറിന്റെ ആവശ്യം ഇല്ല. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന ഏറ്റവും നല്ല ഫ്രീസറിനു പോലും അത്രയും തണുപ്പ് താങ്ങാനാകില്ല. ആ അമ്മച്ചി ചെവിയിൽ തൂക്കിപ്പിടിച്ചിർക്കുന്ന മുയൽ ചത്തിട്ട് മാസങ്ങളായി. ഇനി വർഷങ്ങൾ അങ്ങിനെ തന്നെ ഇരുന്നുകൊള്ളും!
പറയാൻ വന്നത് യാക്കൂറ്റിയയെക്കുറിച്ച് അല്ല. അവിടേ നിന്നും രണ്ടു ദിവസം യാത്ര ചെയ്താൽ ഒയ്മിയാക്കൊൺ എന്ന ചെറു ഗ്രാമത്തിൽ എത്തിച്ചേരും. ഈ ഗ്രഹത്തിലെ മനുഷ്യവാസമുള്ള ഏറ്റവും തണുത്തുറഞ്ഞ ഗ്രാമമാണിത്. കണക്കാക്കിയ ഏറ്റവും കൂടിയ തണുപ്പ് (ചൂട് എന്ന് പറയുന്നതാണ് ശരി, തണുപ്പ് അളക്കാനാകില്ലല്ലോ) -71.2 °C ആണ്. ഇതു രേഖപ്പെടുത്താൻ പറ്റുന്ന ഉപകരണങ്ങളൊന്നും എളുപ്പത്തിൽ ലഭിക്കില്ല, ഉപഗ്രഹങ്ങൾ വഴി കണക്കുകൂട്ടി എടുത്തതാണ്. .
ഏതാണ് 500 പേർ ഒയ്മിയാക്കൊണിൽ സ്ഥിരതാമസമുണ്ട്. ഫോൺ ഇല്ല, സിഗ്നൽ ഇല്ലെന്ന് മാത്രമല്ല, ഇപ്പോൾ ഉപയോഗത്തിലുള്ള ഫോണുകളൊന്നും അവിടെ പ്രവർത്ത്ക്കുകയും ഇല്ല.
ഒരു സ്കൂൾ, ഒരു പലചരക്ക് കട, കൽക്കരി ഉപയോഗിക്കുന്ന ഒരു ഹീറ്റിങ് പ്ലാന്റ്, ചെറിയ ആശുപത്രി, - ഇത്രയുമൊക്കെയാണ് ഒയ്മിയാക്കൊൺ പട്ടണം. വണ്ടികൾ 24 മണിക്കൂറും ഓൺ ചെയ്തിട്ടില്ലെങ്കിൽ ഇന്ധനവും എഞ്ചിനും ഉറഞ്ഞു പോകും. നേത്ര രോഗമുള്ളവർക്ക് കണ്ണട ഉപയോഗിക്കാനാകില്ല, മഷി ഉറഞ്ഞു പോകുന്നതുകൊണ്ട് പേന പ്രചാരത്തിലില്ല.
മീറ്ററുകണക്കിനു മഞ്ഞ് മാന്തി, തണുത്തുറഞ്ഞ ഭൂമി കുഴിച്ച് ശമമടക്കുന്നതാണ് ഒയ്മിയാക്കൊണിലെ ഏറ്റവും ദുരിതം നിറഞ്ഞ ജോലി. കൽക്കര്യിട്ട് കത്തിച്ച് മണ്ണ് ചൂടാക്കി നാലും അഞ്ചും ദിവസം കുഴി കുഴിക്കേണ്ടിവരും.
മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ കൃഷിചെയ്യുന്നില്ല. റെയിൽ ഡീറിന്റെയും കുതിരയുടേയും പാലും ഇറച്ചിയും മത്സ്യവുമാണ് മുഖ്യ ആഹാരം. കുതിരയുടെ രക്തം ക്യൂബുകളായി സൂക്ഷിച്ച് മാക്രോണിയിൽ വേവിച്ച് കഴിക്കുന്നതാണ് വിഷിഷ്ടഭോജ്യം.
കുറുക്കന്റേയും റെയിൻ ഡീറിന്റേയും രോമം കത്രിച്ച് കുപ്പായങ്ങൾ ഉണ്ടാക്കുന്നതും, മഞ്ഞിലെ മീൻ പിടുത്തവുമാണ് പ്രധാന ജോലികൾ!
ന്യൂസിലാൻഡ്കാരനായ ആമോസ് ചാപ്പൽ ഒയ്മിയാക്കൊൺ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ചേർത്തിർക്കുന്നത്. ക്യാമറ തണുത്തുറഞ്ഞ ഫോക്കസ് ചെയ്യാനാകാതെ പലപ്പോഴും ചിത്രങ്ങൾ എടുക്കുവാൻ കഴിഞ്ഞിരുന്നില്ലത്രേ.
എല്ലാ മാസങ്ങളിലും മഞ്ഞ് മൂടി മൂടിക്കിടക്കുന്ന ഒയ്മിയാക്കൊണിൽ ഒരു കാലാവസ്ഥയേ ഉള്ളൂ- ശൈത്യം!
ഒരു നിറമേയുള്ളൂ പ്രകൃതിക്ക്- തൂവെള്ള.
എങ്കിലും കുറെ മനുഷ്യർ അവിടെയും താമസിക്കുന്നു.
എന്തിനാണ് അവർ അവിടെ താമസിക്കുന്നത്?
എന്തായിരിക്കാം അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്?

ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍


ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍
പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായത്തില്‍ മില്ലില്‍ അരി പൊടിക്കാന്‍ പോയപ്പോ മില്ലുകാരന്‍ ഇടത്തെ മുലയ്ക്ക് നേരെ വിരല്‍ തൊട്ട് ഉടുപ്പിന്റെ വലതു ഭാഗത്തെ പൂവെന്താ ഇടതു ഭാഗത്ത് ഇല്ലാത്തതെന്ന് ചോദിച്ചത്
പത്രമെടുക്കാന്‍ അയല്പക്കത്തൊരു വീട്ടില്‍ ചെന്നപ്പോ അവിടുത്തെ യുവാവ് കൈപിടിച്ച് വലിച്ചു മുറിയിലേക്ക് തള്ളാന്‍ നോക്കിയത്
സ്കൂള്‍ പരീക്ഷാ കാലത്ത്‌ പഠിക്കാന്‍ റബര്‍തോട്ടത്തില്‍ പോയിരുന്നപ്പോ കൂട്ടുകാരിയുടെ അച്ഛന്‍ അടുത്ത് വന്നിരുന്നു തുടയില്‍ കൈ അമര്‍ത്തിയത്
കോളേജ് വിട്ടു അധികം ആളില്ലാത്ത വഴിയെ നടന്നു പോകുമ്പോള്‍ മൂത്രമൊഴിക്കുന്ന ഇടത്ത്നിന്ന്ചൂളമടിച്ചു അവന്‍റെ സുനയുടെ വലിപ്പം കാണിച്ചത്.
തിരക്കുള്ള ബസ്സില്‍ ഒരു പെണ്‍കുട്ടിയുടെ പിന്നില്‍ഒരുത്തന്‍ നിന്ന് പാന്റിന്റെ സിബ് അഴിച്ചിട്ട് കാമം പൊട്ടിയൊലിപ്പിക്കുന്ന കാഴ്ച്ച കണ്ട് ആ രാത്രി മുഴുവന്‍ പനിച്ചു പോയത്. ഓര്‍ക്കുമ്പോള്‍ ഒക്കെ ഓക്കാനിച്ചത്.
ഓട്ടോക്കൂലിയുടെ ബാക്കി ചോദിച്ചപ്പോ ഇന്നാ ഇത് വെച്ചോ എന്ന് പറഞ്ഞ് ഓട്ടോക്കാരന്‍ ട്രൌസര്‍ ഊരി കാട്ടിയത്
കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രകളില്‍ സീറ്റിനിടയിലൂടെ പിന്നില്‍ നിന്നും വിരലിട്ട് പുറവും വയറും ഏറ്റു വാങ്ങിയ മൂര്‍ച്ചയുള്ള തോണ്ടലുകള്‍
കോള്‍സ് പാര്‍ക്കിലെ തിരക്കുള്ള റോഡിലൂടെ രാവിലെ ബസ് സ്റ്റോപ്പിലേക്ക് റൂം മേറ്റിന്റെ കയ്യും പിടിച്ചു നടക്കെ അവളുടെ ഇടത്തെ മുലയില്‍പിടിച്ചു ഞരടി ഒരുത്തന്‍ ബൈക്കില്‍ പറന്നു പോയത്.
രണ്ടു ദിവസം കഴിഞ്ഞ് പതിനഞ്ചു വയസുകാരിയായ അവളെ കാണാതെ ആയത്. വൈറ്റ് ഫീല്‍ഡിലെ റോഡരികില്‍ നിന്നും അവളെ കണ്ടെടുത്തത്.
ജോലി കഴിഞ്ഞ് ഹോസ്റ്റലിലെക്ക് മടങ്ങുമ്പോള്‍ മഴയുള്ള ഒരു രാത്രി പിന്നില്‍ നിന്ന് ഒരുത്തന്‍ പൊക്കിയെടുത്ത് വാനില്‍ കേറ്റാന്‍ നോക്കിയപ്പോള്‍ കുതറി ഓടി കോണ്‍വെന്റിന്റെ ഗേറ്റ് തള്ളിതുറന്ന് പരുക്കന്‍ മുറ്റത്തേക്ക്‌ തെറിച്ചു വീണത്‌.
ആള്‍ത്തിരക്കില്ലാത്ത വഴികളില്‍ കുറുകെ ചാടി വീണ് പല നിറങ്ങളില്‍ കോണ്ടം അണിയിച്ച ലിംഗം കാണിച്ചവര്‍
ജോലി തെണ്ടി നടക്കുന്ന കാലത്ത്, ഒരു രാത്രി കൂടെ കിടന്നാല്‍ ജോലി തരാം എന്ന് പറഞ്ഞവര്‍.
ജോലി കിട്ടിയ കാലത്ത് കിടക്ക പങ്കിട്ടാല്‍ പ്രമോഷന്‍ തരാം എന്ന് സൂചിപ്പിച്ചവര്‍.
എത്രയെത്ര കരുതലോടെ ഇരുന്നാലും അനുഭവങ്ങള്‍ നീളുകയാണ്... പെണ്ണുങ്ങളുടെ ഉടല്‍ വ്യഭിചരിക്കപ്പെടുകയാണ്.
വാക്കുകള്‍കൊണ്ട്, നോട്ടങ്ങള്‍കൊണ്ട്, പ്രവൃത്തികള്‍ കൊണ്ട് എത്രയെത്ര കയ്യേറ്റങ്ങള്‍ ആണ് ഓരോ പെണ്ണും പിറന്നു വീഴുന്ന ദിവസം മുതല്‍ അനുഭവിക്കുന്നത്...
പക്ഷെ എന്നിട്ടും നമ്മള്‍ ബോധവല്‍ക്കരിക്കുന്നത് പെണ്ണുങ്ങള്‍ എങ്ങനെ നടക്കണമെന്നാണ്. അവരെ എങ്ങിനെ മര്യാദ പഠിപ്പിക്കാം എന്നാണ്.
വീട്ടിലെ ഭാര്യമാരോട്, പെങ്ങന്മാരോട്, പെണ്മക്കളോട് നിങ്ങള്‍ ചോദിച്ചു നോക്കണം ഇത്തരം അധിനിവേശങ്ങളെ കുറിച്ച്. ഉറപ്പിച്ചോളൂ.... ഒരു പെണ്ണ് പോലും ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഒഴിവായിട്ടുണ്ടാകില്ല... !
നിങ്ങള്‍ സ്വയം തിരുത്താന്‍ തയാറാവാത്ത ഇടത്തോളം ഞങ്ങള്‍ ഇരകളായ് മാറിക്കൊണ്ടേ ഇരിക്കും. പക്ഷേ നിങ്ങളുടെ കുടുംബത്തില്‍ ഒരുവള്‍ ആക്രമിക്കപ്പെടും വരെ മാത്രമേ ആ അഹന്തയ്ക്ക് നീളമുള്ളൂ...!
(Honey B)

Monday, 2 May 2016

അമ്മായിയമ്മയുടെ മനസു കീഴടക്കാം

അമ്മായിയമ്മയുടെ മനസു കീഴടക്കാന്‍, നിങ്ങളുടെ ഭാര്യയ്‌ക്കു ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്കു

mangalam malayalam online newspaper
കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാരുടെ ഏറ്റവും വലിയ തലവേദനയാണു ഭാര്യയും അമ്മയും. രണ്ടുപേരേയും എങ്ങനെ ഒന്നു സമാധാനിപ്പിച്ചു കൊണ്ടുപോകാമെന്നോര്‍ത്ത്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യയ്‌ക്കു പറഞ്ഞു കൊടുക്കു. അതു വളരെ വലിയ സമാധാനം നിങ്ങള്‍ക്കു നല്‍കും.
1, പാചകം പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. എങ്കിലും ഭര്‍ത്താവിനേയും അമ്മായിയമ്മയേയും കയ്യിലെടുക്കാന്‍ പാചകം അറിഞ്ഞിരിക്കണം. നന്നായി പാചകം ചെയ്യുന്നതു പെണ്ണിന്റെ സൗന്ദര്യം കൂട്ടും. മാത്രമല്ല ഇതു ഭര്‍ത്താവിന്റെ അമ്മയ്‌ക്കു മകളോടുള്ള സനേഹം വര്‍ധിപ്പിക്കുകയും ചെയ്യും.
2, അനുസരണയും വിധേയത്വവും പെണ്ണുങ്ങള്‍ക്ക്‌ ഒരു അലംങ്കാരമാണ്‌. ഇതു ചെന്നുകയറുന്ന കുടുംബത്തിലുള്ളവരോടും കാണിക്കുക.
3, എപ്പോഴും എനിക്കു വയ്യ ക്ഷീണമാണ്‌ തുടങ്ങിയ പറച്ചിലുകള്‍ ഒഴിവാണം.ഇത്‌ അമ്മയ്‌ക്കു മരുമകളോട്‌ ഇഷ്‌ടക്കേട്‌ ഉണ്ടാക്കും. എപ്പോഴും ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുക. ഇത്‌ അമ്മയിയമ്മയുടെ പ്രിയങ്കരിയാകാന്‍ സഹായിക്കും.
4, പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന മരുമകളെയാണ്‌ എല്ലാ അമ്മയിയമ്മമാര്‍ക്കും ഇഷ്‌ടം.
5, പേരക്കുട്ടികളെ നന്നായി നോക്കുന്നത്‌ അമ്മയ്‌ക്കു നിങ്ങളോടുള്ള ഇഷ്‌ടം വര്‍ധിപ്പിക്കും.
6, വിരുന്നുകാരെ സല്‍ക്കാരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും അമ്മയിയമ്മയുടെ സ്‌നേഹം വര്‍ധിപ്പിക്കും.
7, അപ്രതിക്ഷിതമായി സമ്മാനങ്ങള്‍ നല്‍കുന്നതും അവരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌.

ദീപാരാധന കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ..?

ദീപാരാധന
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന.
ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്.
താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം.
ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്.
ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു.
അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന
. ദീപാരാധന തന്നെ പലവിധത്തിലുണ്ട്.
അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന.. ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു.
ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
അലങ്കാര ദീപാരാധന :-
-----------=-=----------------
രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.
ഉഷപൂജാ ദീപാരാധന :
---------------====----------
- ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.
എതൃത്തപൂജാ ദീപാരാധന :-
----------------------======-------
ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.
പന്തീരടിപൂജാ ദീപാരാധന :-
-------------------=====------------
പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.
ഉച്ചപൂജാ ദീപാരാധന :-
-----------------==-----------
ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
സന്ധ്യാ ദീപാരാധന :-
--------====------------
സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
അത്താഴപൂജാ ദീപാരാധന :-
------====-==--------------------
അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

മത്സ്യങ്ങളിലെ മായം

മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം 
ഇങ്ങനെ തിരിച്ചറിയാം...!!!
വേനൽക്കാലത്തു പച്ചമത്സ്യം ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത ചൂടിൽ മത്സ്യം വളരെവേഗം കേടായിപ്പോകാൻ സാധ്യതയുള്ളതിനാൽ കൂടിയ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.നൈട്രജൻ വകഭേദങ്ങളായ യൂറിയ, അമോണിയ എന്നിവ കൂടാതെ ലാബുകളിൽ ഉപയോഗിക്കുന്ന ഫോർമാലിൻ ദ്രാവകം ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് മറ്റുചില ജില്ലകളിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞത്.
ഫോർമാലിൻ‌ കലർന്ന ഐസ് മത്സ്യത്തോടൊപ്പം ഇടുക്കിയിലേക്കും എത്തുന്നുണ്ടെന്നാണു വിവരം. മൃതദേഹം എംബാം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോർമാലിൻ സയൻസ് ലാബുകളിൽ ജീവികളുടെ ശവശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ്. ഫോർമാലിൻ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായ രാസവസ്തുവാണ്. നേരിട്ട് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കാൻ കാരണമാകുന്ന രാസവസ്തുവാണിത്. വൃക്കയിലെ നെഫ്രോണുകളെ നിർജീവമാക്കുന്ന ഇവ കരൾരോഗങ്ങൾക്കും കാരണമായേക്കാം.
ഐസ് നിർമിക്കുമ്പോൾ ആ വെള്ളത്തിൽ ഫോർമാലിൻകൂടി ചേർക്കുന്നതാണു പുതിയരീതി. മത്സ്യം വരുന്ന പെട്ടികളിൽ ഇൗ ഐസ് ഇടുന്നതോടെ ഫോർമാലിൻ മത്സ്യങ്ങളുടെയുള്ളിൽ കടക്കുന്നു.മത്സ്യലഭ്യത കുറവുള്ള വേനൽക്കാലത്തു വിപണിയിൽ മത്സ്യംവരവിനു കുറവില്ല. ഇത് രാസവസ്തുക്കൾ ചേർത്തു സൂക്ഷിച്ചുവച്ചിരിക്കുന്ന മത്സ്യങ്ങളാവാനാണു കൂടുതൽ സാധ്യത. അതുകൊണ്ടുതന്നെ മത്സ്യത്തിന്റെ ഉപയോഗം താൽക്കാലികമായെങ്കിലും കുറയ്ക്കുന്നതു നല്ലതാണ്.
മത്സ്യങ്ങളിലെ രാസവസ്തു സാന്നിധ്യം
അൽപ്പം ശ്രദ്ധിക്കൂ മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം.
∙മത്സ്യം വിൽക്കുന്നവരുടെ കൈകൾ ശ്രദ്ധിച്ചാൽ തന്നെ നാം കഴിക്കുന്നത് വിഷലിപ്തമായ മത്സ്യമാണോയെന്നു മനസ്സിലാക്കാനാകും. അമോണിയ, യൂറിയ, ഫോർമാലിൻ എന്നിവ ചേർത്ത മത്സ്യം സ്ഥിരമായി കൈകാര്യം ചെയ്യുന്നവരുടെ കൈവെള്ള മങ്ങിയനിറത്തിൽ കാണപ്പെടും. നഖത്തോടുചേർന്ന് ചുടുവാതം ബാധിച്ചപോലെ തൊലി വിണ്ടുകീറിയിരിക്കും.
∙മത്സ്യങ്ങളുടെ കണ്ണുകളിൽ ചുവപ്പു രാശിയില്ലെങ്കിൽ തീർച്ചപ്പെടുത്താം രാസവസ്തുക്കൾ ചേർത്ത മത്സ്യമാണിതെന്ന്.
ചെകിളപ്പൂവിന്റെ നിറത്തിൽ കൂടുതൽ കറുപ്പ് കലരുകയോ, ചെകിള ഉയർത്തുമ്പോൾ ദുർഗന്ധം വമിക്കുകയോ ചെയ്താൽ അത് അമോണിയ ചേർത്ത മത്സ്യമാണെന്നു വിലയിരുത്താം.
∙മത്സ്യം കല്ലുപോലെ ഉറച്ചതാണെങ്കിലും സംശയിക്കേണ്ടിയിരിക്കുന്നു.
∙മത്സ്യം കൊണ്ടുവരുന്ന പെട്ടികളിൽ നിക്ഷേപിച്ചിട്ടുള്ള ഐസിന്റെ നിറം കൂടുതൽ മഞ്ഞയാണെങ്കിൽ അത് ഫോർമാലിൻ ദ്രാവകം ചേർത്ത ഐസാണ്.

രാമായണ മാസം


രാമായണ മാസം

ക്ഷേത്രത്തില്‍, രാമായണ പ്രഭാഷണം നടക്കുകയാണ്; ക്ഷേത്ര മുറ്റത്തെ ആല്‍ക്കൊമ്പിലിരുന്നു കുരങ്ങന്‍ പ്രഭാഷണം മുഴുവനും കേട്ടു. അത് വളരെ ഇഷ്ടമായി, ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്ന് ഉറച്ചു; നാളെ ഉപവസിച്ചു രാമ നാമം ജപിച്ച്, തനിക്കും വീര ഹനുമാനെപ്പോലെ ശക്തനാവണം കുരങ്ങന്‍ തീരുമാനിച്ചു.
പിറ്റേദിവസം അതിരാവിലെ കുരങ്ങന്‍ ഉറക്കമുണര്‍ന്നു. സുഖമായിരിക്കാവുന്ന ഒരു വൃക്ഷശിഖരത്തില്‍ ഇരിപ്പുറപ്പിച്ചു രാമനാമ ജപം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, കുരങ്ങന്‍ ചിന്തിച്ചു, ഇന്നത്തെ ഉപവാസവും, ജപവും കഴിയുമ്പോള്‍, നാളെ രാവിലെ ഭക്ഷണം ശേഖരിക്കാന്‍ എനിക്ക് ആരോഗ്യം ഉണ്ടാവില്ല; കുറച്ചു പഴം പറിച്ചു വെച്ചിട്ട് ജപം തുടരാം.
കുരങ്ങു പഴം ശേഖരിച്ച് മരപ്പൊത്തില്‍ വച്ച് ജപം തുടര്‍ന്നു. അപ്പോള്‍ മറ്റൊരു ചിന്ത വന്നു: “നാളെ ക്ഷീണം കൊണ്ട്, മരപ്പൊത്ത് വരെ നടക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? പഴം കൈയില്‍ വച്ചിരുന്നു ജപിക്കുക തന്നെ; നാളെ വ്രതം തീരുമ്പോള്‍, കൈയില്‍ നിന്നും എടുത്തു കഴിക്കാം.”
പഴം കൈയില്‍ വച്ച് ജപിച്ചപ്പോള്‍, വീണ്ടും ഒരു ചിന്ത വന്നു: നാളെ കൈയിലിരിക്കുന്ന പഴം ക്ഷീണം മൂലം എടുത്തു വായിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ട് പഴം വായില്‍ ഇട്ടുകൊണ്ട്‌ ജപിക്കാം.
പഴം വായില്‍ ഇട്ടു; അപ്പോള്‍ ജപിക്കാന്‍ വിഷമം തോന്നി; “എന്തൊരു ശല്യം, ഈ പഴം കാരണം ജപം മുടങ്ങുന്നു; നാളെ ആയാലും, ഞാന്‍ തന്നെ വേണം ഈ പഴം കഴിക്കാന്‍; അപ്പോള്‍, ഇന്ന് ഇത് കഴിച്ചിട്ട് ജപിക്കാം” കുരങ്ങന്‍ സ്വയം പറഞ്ഞു..
അങ്ങനെ, കുരങ്ങന്‍ പഴമെല്ലാം കഴിച്ചു തീര്‍ത്തു; അപ്പോള്‍ ക്ഷീണം തോന്നി. ആഹാരം കഴിച്ചാല്‍ കുറച്ചു കിടക്കുന്നത് നല്ലതാണ്; ഒന്ന് വിശ്രമിച്ചിട്ട് ജപം തുടരാം; അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു; അതോടെ ഉറക്കവുമായി; കുരങ്ങന്‍റെ ഉപവാസജപം അങ്ങനെ കലാശിച്ചു!
മായയാണ് അലസതയുടെ രൂപത്തില്‍ വന്നു നമ്മെ കീഴക്കാന്‍ ശ്രമിക്കുന്നത്. അലസതയ്ക്കെ തിരെ നിതാന്ത ജാഗ്രത പുലര്‍ത്തിയാലേ, ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ.
ഹരേ രാമാ!!

മുകേഷിന്റെ വൊട്ട് പിടുത്തം

മുകേഷ് വോട്ട് ചോദിച്ച് അഞ്ഞൂറാന്റെ വീട്ടിലെത്തി.
" അച്ഛാ , ഞാൻ കൊല്ലത്തെ ഇടത് സ്ഥാനാർഥി
ആയിട്ട് മത്സരിക്കുകയാണ് .അച്ഛൻ എനിയ്ക്ക്
വോട്ട് ചെയ്യണം..
എന്റെ എല്ലാ തെറ്റുകളും പൊറുക്കണം .മറക്കണം "
മുകേഷിന്റെ അപേക്ഷ കേട്ട അഞ്ഞൂറാൻ
" ഞാൻ മറക്കണം അല്ലേ ..എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍ ഇട്ട് വെട്ടി കൊന്നത് ആണോ ഞാൻ മറക്കേണ്ടത്‌ ?
അതോ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകന്‍ ആയ ജയകൃഷ്ണനെ വെട്ടി കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത്‌ ..?
ചങ്ങനാശേരി എസ് ബി കോളേജില്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയ രണ്ട് എ ബി വി പി പിള്ളേരെ കുളത്തില്‍ ചാടിച്ച് , അവിടെ ഇട്ട് എറിഞ്ഞ് കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത്‌ ?
അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും മനോജിനെയും നിഷ്ടൂരം കൊന്ന് കൊലവിളിച്ച സഖാക്കളുടെ കൊലവിളിയാണോ ഞാന്‍ മറക്കേണ്ടത്‌ ?
പറയടാ...ഞാന്‍ എന്താണ് മറക്കേണ്ടത്‌ ..?
അഴിമതിയാണോ ഞാൻ മറക്കേണ്ടത്‌ ?
അഴിമതി എന്ന് പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍ മറക്കണം ?
മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?
പിന്നെ.....
മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?
ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?
കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?
HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?
വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?
കിനാലൂരിൽ മലേഷ്യൻ കമ്പനി വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?
മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?
അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?
കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?
LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?
ഇവ മറയ്‌ക്കാനാണോ അഴിമതി എന്ന പുകമറ കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന രാഷ്ടീയത്തെ ചെറുത്തു തോല്പിയ്കാൻ നീ ശ്രമിയ്‌ക്കുന്നത് ?
ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?

Sunday, 1 May 2016

റിയാന്റെ കിണർ

"റിയാന്റെ കിണ"
ഇതൊരു കഥയല്ല. കേട്ടു കഴിഞ്ഞാല്‍ ഒരുപക്ഷേ കഥ പോലെ തോന്നാം...
ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍
കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ...!
=========
1998 ജനവരി.
കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍. ഒന്നാംക്ലാസ്.
കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.
"കുട്ടികളേ...ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍... നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ് നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവ വാങ്ങാം. 70 ഡോളര്‍ ഉണ്ടെങ്കില്‍ ഒരു കിണറുണ്ടാക്കാം"
ടീച്ചറിതു പറയുമ്പോള്‍ റിയാന്റെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ ആലോചനകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. അവനെന്തൊക്കെയോ ടീച്ചറോടു ചോദിക്കാനുണ്ടായിരുന്നു.
ടീച്ചര്‍ വീണ്ടും തുടര്ന്നു :
"കുട്ടികളേ..ലോകത്തില്‍ ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നറിയാമോ? അത് ആവശ്യത്തിനു കുടിവെള്ളമില്ലാത്തതാണ്. ആഫ്രിക്കയില്‍ പലയിടങ്ങളിലും വെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റർ അകലെ വരെ വെള്ളം തിരഞ്ഞുനടക്കണം. കിട്ടിയാൽ തന്നെ ദുർഗന്ധമുള്ള കലങ്ങിയ മലിനജലം. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആളുകള്ക്കു രോഗമുണ്ടാവുന്നു. എത്ര കൊച്ചുകുട്ടികളാണ് അവിടെ നിത്യവും മരണമടയുന്നതെന്നറിയാമോ ?
ടീച്ചറുടെ വിവരണം റിയാന്റെ മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു. എളുപ്പത്തില്‍ ഉരുകുന്ന ഹൃദയമായിരുന്നു അവന്റേത്.
റിയാന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയർന്നു വന്നു. തന്റെ വീട്ടില്‍ നിത്യവും എത്ര വെള്ളമാണ് ധാരാളിത്തത്തോടെ ചെലവഴിക്കാറുള്ളത് എന്നും അവന്‍ ഓര്ത്തു.
ടാപ്പൊന്നു തിരിച്ചാല്‍ വേണ്ടത്ര വെള്ളം, പിന്നെ കുളിച്ചു തിമർക്കാൻ ചെറിയൊരു സ്വിമ്മിങ് പൂളും. അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും 'റിലേ' എന്ന പ്രിയപ്പെട്ട വളർത്തു നായയും ഉള്പ്പെട്ട കുടുംബമാണ് അവന്റേത്.
അച്ഛന്‍ മാർക് ഹ്രെൽജാൾക്ക്, പോലീസോഫീസറാണ്. അമ്മ സൂസന്‍ ഹ്രെൽജാൾക്ക് ഗവണ്മെന്റ് കൺസൾട്ടന്റ്. ജോർഡാമന്‍ എന്ന ചേട്ടനും കീഗണ്‍ എന്ന അനിയനും. ഇരുനിലവീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.
എത്ര വെള്ളമാണ് നിത്യവും എല്ലാവരുംകൂടി പാഴാക്കിക്കളയുന്നത് ? റിയാന്‍ ആലോചിച്ചു.
അവന്‍ ടീച്ചറോട് ചോദിച്ചു:
"എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാത്തത്?"
ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗർഭ ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴൽക്കിണർ കുഴിക്കണമെന്നും അതിന് വലിയ ചെലവുവരുമെന്നും ടീച്ചര്‍ വിശദീകരിച്ചു. ആഫ്രിക്കയിലെ ജനങ്ങള്‍ ദരിദ്രരായതിനാല്‍ അവര്ക്ക് കിണര്‍ നിർമ്മിക്കാൻ കഴിയില്ലെന്നും ടീച്ചര്‍ പറഞ്ഞു.
റിയാന്റെ കുഞ്ഞുമനസ്സ് വേദനിച്ചു.
വെള്ളം കിട്ടാത്ത ആഫ്രിക്കക്കാർക്ക് എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക?
സ്‌കൂളിൽ നിന്ന് തിരിച്ചുപോരുമ്പോള്‍ റിയാന്റെ മനസ്സു നിറയെ അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഒരു കുഴൽക്കിണറിന് 70 ഡോളര്‍ ചെലവ് വരുമെന്നാണ് ടീച്ചര്‍ പറഞ്ഞത്.
അച്ഛനും അമ്മയും വൈകുന്നേരം വീട്ടില്‍ വന്നുകയറുമ്പോള്‍ നേരേ ചെന്ന് റിയാന്‍ ചോദിച്ചു:
"എനിക്ക് 70 ഡോളര്‍ തരുമോ?"
അച്ഛനും അമ്മയും അവന്റെ ചോദ്യം കേട്ട് അദ്ഭുതപ്പെട്ടു. ചോദിച്ച സംഖ്യയുടെ വലിപ്പം അറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും കൗതുകം വിടാതെ തന്നെ അവര്‍ ചോദിച്ചു:
'എന്തിനാണ് നിനക്ക് ഇത്രയും പണം?'
'ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്...!'
റിയാന്റെ ഉറച്ച മറുപടിയാണ്.
'ങേഹേ! അതു തരക്കേടില്ലല്ലോ...!'
അമ്മ സൂസന്‍ കൊച്ചുമകന്‍ കീഗണെയെടുത്ത് അകത്തേക്ക് കയറി.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍ റിയാന്‍ വീണ്ടും 70 ഡോളറിന്റെ ആവശ്യം ഉന്നയിച്ചു. അപ്പോഴാണ് സൂസനും മാർക്കും അവനിത്രയും ഗൗരവത്തിലാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.
മക്കളെ അനുനയത്തില്‍ കൈകാര്യം ചെയ്യാന്‍ ആ അച്ഛനും അമ്മയ്ക്കും മിടുക്കുണ്ടായിരുന്നു. മക്കളെ അവരൊരിക്കലും നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാനോ പ്രോത്സാഹിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചു.
അമ്മ റിയാനോടു പറഞ്ഞു:
'70 ഡോളര്‍ എന്നത് വലിയ സംഖ്യയാണ് മോനേ... അത്രയും തുക ഒറ്റയടിക്ക് നമുക്കെടുക്കാന്‍ കഴിയില്ല.'
അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷെ പിറ്റേന്ന് രാവിലെയും അവന്‍ വീണ്ടും അതേ കാര്യം ആവർത്തിച്ചു. അച്ഛനും അമ്മയും പ്രത്യേകിച്ചൊന്നും പ്രതികരിക്കാത്തതു കണ്ടപ്പോള്‍ അവന്റെ കുഞ്ഞുമുഖം വിവർണ്ണ‍മായി. അവന്‍ പറഞ്ഞു:
'നിങ്ങള്ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. നല്ല വെള്ളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയില്‍ കുട്ടികള്‍ മരിക്കുകയാണ്.'
റിയാന്റെ തൊണ്ടയിടറി. കണ്ണില്‍ വെള്ളം നിറഞ്ഞു.
സൂസന്‍ ഒളികണ്ണിട്ട് മാർക്കിനെ നോക്കി. പതുക്കെ അവനെ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
'നീ ഇത്ര സീരിയസ്സായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞത് അല്ലെ ? എങ്കിലൊരു കാര്യം ചെയ്യാം. നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ പണം സമ്പാദിക്ക്. അല്ലാതെ വെറുതെ തരില്ല.'
റിയാന്‍ സന്തോഷത്തോടെ സമ്മതിച്ചു. തുടക്കത്തില്‍ ആവേശം കാണിച്ച് ക്രമേണ താത്പര്യം കുറഞ്ഞ് ഈ കാര്യം അവന്‍ മറന്നുകൊള്ളും എന്നാണ് അച്ഛനും അമ്മയും വിചാരിച്ചത്.
ചില്ലുജനലുകള്‍ തുടച്ചും വീട്ടിനകം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും അവന്‍ ജോലി തുടങ്ങി. ജനല്‍ വൃത്തിയാക്കാന്‍ രണ്ടു ഡോളര്‍, പൊടി തട്ടാന്‍ ഒരു ഡോളര്‍... അച്ഛനും അമ്മയും കൃത്യമായി പ്രതിഫലം നല്കാന്‍ തുടങ്ങി. ഒരു ബിസ്‌കറ്റ് ടിന്നില്‍ കിട്ടിയ പണം മുഴുവന്‍ അവന്‍ നിക്ഷേപിച്ചു. മഞ്ഞുവീഴ്ചയില്‍ പൊട്ടിവീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്തും മുറ്റം വൃത്തിയാക്കിയും നിത്യവും രണ്ടു മണിക്കൂര്‍ റിയാന്‍ അധ്വാനിക്കുമ്പോള്‍ പലപ്പോഴും അവന്റെ സഹോദരങ്ങളായ ജോർഡാനും കീഗണും വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കും.
രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം എല്ലാവരും കൂടി സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചപ്പോള്‍ റിയാന്‍ ഒഴിഞ്ഞുമാറി. അവന്‍ പറഞ്ഞു:
'എനിക്ക് ഒരുപാട് ജോലിയുണ്ട്, ഞാനില്ല.'
എങ്ങനെയെങ്കിലും 70 ഡോളര്‍ തികയ്ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
അവന്റെ ഈ ഉദ്യമമറിഞ്ഞ മുത്തച്ഛന്‍ ഒരു ജോലി ഏല്പ്പി ച്ചു. കരകൗശലവസ്തുക്കള്‍ നിർമ്മിക്കാനാവശ്യമായ പൈൻമരക്കായകൾ തനിക്ക് എത്തിച്ചുതന്നാല്‍ പത്തു ഡോളര്‍ പ്രതിഫലം തരാം. സന്തോഷത്തോടെ റിയാന്‍ ആ ചുമതലയുമേറ്റു.
പരീക്ഷയില്‍ മികച്ച മാര്ക്ക് നേടി പ്രോഗ്രസ് കാര്ഡുമായി റിയാന്‍ വന്നപ്പോള്‍ അച്ഛനും അമ്മയും അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതുമവൻ നിക്ഷേപത്തിലേക്കു ചേർത്തു. ബിസ്‌കറ്റ് ടിന്‍ നിറഞ്ഞുവരുന്നത് ആഹ്ലാദത്തോടെ അവന്‍ വീക്ഷിച്ചു. ഇടയ്ക്ക് അവന്‍ അതൊന്ന് എണ്ണിനോക്കി. 70 ഡോളര്‍ തികയാന്‍ ഇനിയും...
അവന്‍ കാര്യക്ഷമതയോടെ അധ്വാനിച്ചു. ഒരു തികഞ്ഞ തൊഴിലാളിയെപ്പോലെ നെറ്റിയില്‍ പൊടിഞ്ഞ വിയർപ്പു കണങ്ങള്‍ വടിച്ചുകളയുന്ന കൊച്ചു റിയാനെക്കണ്ട് മാർക്കിന്റെയും സൂസന്റെയും കണ്ണുകള്‍ നിറഞ്ഞു.
നാലു മാസംകൊണ്ട് റിയാന്റെ ബിസ്‌കറ്റ് ടിന്‍ നിറഞ്ഞു. റിയാന്‍ എണ്ണിനോക്കി. 70 ഡോളറും പിന്നെ അല്പ്പം ചില്ലറയും! ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ് 70 ഡോളര്‍ റിയാന്‍ സമ്പാദിച്ചത്. എങ്ങനെയാണ് ആ പണം ആഫ്രിക്കയിലെത്തുക? എങ്ങനെ ആ പണംകൊണ്ട് കിണര്‍ നിർമ്മിക്കും ? റിയാന് സംശയമായി. റിയാന്റെ ആകാംക്ഷ അച്ഛനെയും അമ്മയെയും ബാധിച്ചു. അവരും ആലോചിച്ചു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവർക്കും അതിനെക്കുറിച്ച് ധാരണയില്ല.
അമ്മയുടെ സുഹൃത്താണ് ഒരു വഴി പറഞ്ഞുകൊടുത്തത്. 'വാട്ടർ ക്യാൻ' എന്നൊരു സംഘടനയുണ്ട്. ദരിദ്രരാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന. അവർ വഴി ശ്രമിക്കാം.
ഒട്ടാവയിലെ വാട്ടർ ക്യാൻ ഓഫീസില്‍ ചെന്ന് അന്വേഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അമ്മ സൂസനോടൊപ്പം ബിസ്‌കറ്റ് ടിന്നും കൈയില്‍ പിടിച്ച് റിയാനും യാത്രയായി. ഒരു മണിക്കൂറുണ്ട് ഒട്ടാവയിലേക്ക്.
അവിടെ ചെന്നപ്പോള്‍ വാട്ടർക്യാൻ പ്രതിനിധികള്‍ തിരക്കിലാണ്. ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നറിഞ്ഞു. അതുവരെ അമ്മയുടെ ഓഫീസില്‍ ഇരിക്കാന്‍ തീരുമാനിച്ചു.
കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഓഫീസില്‍ ഒരു മൂലയില്‍ നിറഞ്ഞു കിടക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് റിയാന്‍ കാണുന്നത്. ഏതായാലും വെറുതേയിരിക്കുകയല്ലേ? അതു പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കാമെന്ന് റിയാന്‍ കരുതി. റിയാന്റെ പ്രവൃത്തി കണ്ട് ഓഫീസിലെ മേലുദ്യോഗസ്ഥന്‍ അമ്മയോട് ചോദിച്ചു:
'നിങ്ങളാണോ കുട്ടിയെ ഈ ശീലങ്ങള്‍ പഠിപ്പിച്ചത്?'
അവന്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും അതുകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അമ്മ വിവരിച്ചു. അദ്ദേഹം റിയാനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതും അവന്‍ ബിസ്‌കറ്റ് ടിന്നിലേക്കിട്ടു.
ഉച്ച കഴിഞ്ഞ് വാട്ടർക്യാൻ ഓഫീസില്‍ എത്തി. നിരാശയുണ്ടാക്കുന്ന വിവരമാണ് കേട്ടത്. ഇത്രയും നാള്‍ അധ്വാനിച്ചു പണം സമ്പാദിച്ചതിന് ഫലം ഉണ്ടാവാന്‍ പോവുന്നു എന്ന് പ്രതീക്ഷിച്ച റിയാനോട് വാട്ടർക്യാൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു:
'നീ ചെയ്തത് വലിയൊരു കാര്യംതന്നെ. പക്ഷേ... 70 ഡോളർ കൊണ്ട് കിണറിന്റെ ഒരു ഹാന്റ് പമ്പിനു മാത്രമേ തികയൂ. ഒരു കുഴൽക്കിണർ നിര്മിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 ഡോളര്‍ എങ്കിലും വേണം. ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതിനു കഴിയില്ല!'
റിയാന്‍ പറഞ്ഞു
'സാരമില്ല. ഞാന്‍ ഇനിയും ജോലി ചെയ്യാം. കുറച്ചുകൂടി സമയം എടുക്കും എന്നല്ലേയുള്ളൂ.'
തിരിച്ചു മടങ്ങുമ്പോള്‍ ബിസ്‌കറ്റ് ടിന്ന് മടിയില്‍ വെച്ച് റിയാന്‍ ആലോചനയില്‍ മുഴുകി. സൂസനും ആലോചനയിലായിരുന്നു. മടുപ്പു വന്ന് റിയാന്‍ ആഗ്രഹം ഉപേക്ഷിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ 2000 ഡോളര്‍ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു റിയാന്‍. റിയാന്റെ മോഹം എത്തിപ്പെടാനാവാത്തത്ര അകലത്തിലായല്ലോ എന്നോർത്ത് മാർക്കും സൂസനും വിഷമിച്ചു.
റിയാന്‍ നിഷ്‌കളങ്കമായി പതിവുജോലികള്‍ മടുപ്പുകൂടാതെ ചെയ്തുകൊണ്ടിരുന്നു.
'റിയാന്‍ നിരാശപ്പെട്ട് പിന്മാറുമോ?'
മാർക്ക് ഒരിക്കല്‍ സൂസനോട് ചോദിച്ചു. സൂസന്‍ പറഞ്ഞു: 'തിരിച്ചുപോരാന്‍ കഴിയാത്തവിധം റിയാന്‍ മുന്നേറിക്കഴിഞ്ഞു. അവന്‍ നമ്മെ അതിശയിപ്പിക്കും, തീർച്ച.
ആയിടെയാണ് സൂസന്‍, ആഫ്രിക്കയിലെ കിണർ നിർമ്മാണത്തിനായി 2000 ഡോളര്‍ തികയ്ക്കാൻ റിയാന്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചത്. അയാളൊരു ജേണലിസ്റ്റായിരുന്നു. ഒരു പ്രാദേശിക പത്രത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വാർത്ത നൽകി.
'പരിവർത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍'
ഈ തലക്കെട്ടില്‍ വാർത്ത പ്രസിദ്ധീകരിച്ചു.
വാര്ത്തകയ്ക്ക് നല്ല പ്രതികരണമുണ്ടായി. റിയാന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പിന്തുകണയുമായി നിരവധി പേര്‍ മുന്നോട്ടു വന്നു. തൊണ്ണൂറു കഴിഞ്ഞ മാർഗ്ഗരറ്റ് മുത്തശ്ശി 25 ഡോളറിന്റെ ചെക്ക് റിയാന് അയച്ചുകൊടുത്തു. അതായിരുന്നു ആദ്യത്തെ സംഭാവന. തുടർന്ന് സംഭാവനകളുടെയും പിന്തുണകളുടെയും പ്രവാഹമായിരുന്നു.
ചെക്ക് എങ്ങനെയാണ് പണമാക്കി മാറ്റുന്നത് എന്നറിയാനുള്ള പ്രായംപോലും റിയാന് ആയിട്ടില്ല. എങ്കിലും ആ ഏഴുവയസ്സുകാരന്റെ വിലാസത്തില്‍, വാർത്ത വായിച്ച് നിരവധി കത്തുകളും ചെക്കുകളും വന്നു.
പത്രവാർത്തക്ക് പിറകേ ടി വി ചാനലിലും റിയാനെക്കുറിച്ച് വാർത്ത വന്നു.
റിയാന്റെ കിണര്‍ എന്ന സ്വപ്‌നത്തിനു പിന്തുണ വ്യാപിക്കുകയായിരുന്നു.
ടിവി വാർത്ത കണ്ട് അഞ്ചുവയസ്സുള്ള മെയിലര്‍ എന്ന ബാലന്‍ അമ്മയോടു പറഞ്ഞു:
'ഞാനും എന്തെങ്കിലും ജോലി ചെയ്യുകയാണ്. എനിക്ക് റിയാനെ സഹായിക്കണം!'
ടിവി വാർത്ത പലരെയും സ്വാധീനിച്ചു. കിഴക്കന്‍ ഒണ്ടാറിയോവിലെ കുഴൽക്കിണർ കമ്പനിയുടമ വാള്ട്ടര്‍ വാർത്ത കണ്ട ഉടനെ റിയാന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
'കുടുംബസമേതം കമ്പനിയിലേക്ക് വരിക. ഞാനും സഹായിക്കാം.'
വാള്ട്ടർ പറഞ്ഞു.
റിയാന്‍ കുടുംബത്തോടൊപ്പം വാള്ട്ടറിന്റെ ക്ഷണം സ്വീകരിച്ച് കമ്പനി സന്ദർശിച്ചു. വാള്ട്ടര്‍ റിയാനെ കൊണ്ടുനടന്ന് കമ്പനിയിലെ യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്തി. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി.
'60 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്!'വാള്ട്ടര്‍ പറഞ്ഞു.
അദ്ദേഹം നല്ലൊരു തുക ചെക്കായി നല്കി. വാള്ട്ടര്‍ കമ്പനി ഈ സംഭാവന നല്കിയത് പത്രവാർത്തയായി.
അതെ! റിയാന്റെ ശ്രമങ്ങളുടെ കൊച്ചുവലയങ്ങള്‍ അവനറിയാതെ വിപുലമാവുകയായിരുന്നു.
ആഫ്രിക്കയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കുഴൽക്കിണർ‍ നിർമ്മിക്കാൻ ഒരു ബാലന്‍ നടത്തുന്ന പരിശ്രമത്തിന്റെ കഥകള്‍ നാടെങ്ങും പരക്കുകയാണ്. ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്ക്ക് ക്ഷണിച്ചുതുടങ്ങി. സ്‌കൂളിലെ നാണംകുണുങ്ങിയായ കുട്ടി വലിയ ആളുകള്ക്കു മുമ്പില്‍ സങ്കോചമില്ലാതെ സംസാരിക്കുന്നത് ടിവി വാർത്തകളില്‍ കണ്ട അദ്ധ്യാപകരും സഹപാഠികളും അത്ഭുതപ്പെട്ടു.
ഗ്രാമങ്ങളില്‍ ചെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് റിയാന്‍ വിവരിച്ചു. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. സ്‌കൂളുകളിലും പള്ളികളിലും ക്ലബ്ബുകളിലും.... എല്ലായിടത്തും റിയാന്‍ തന്റെ സന്ദേശവുമായെത്തി.
മാസങ്ങൾക്കുള്ളില്‍ 2000 ഡോളര്‍ റിയാന്‍ സമാഹരിച്ചു. വാട്ടര്‍ക്യാൻ എന്ന സ്ഥാപനത്തെ അവര്‍ വീണ്ടും സമീപിച്ചു. ആഫ്രിക്കൻ രാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ട്- (CFAR) കനേഡിയന്‍ ഫിസിഷ്യൻസ് ഫോര്‍ എയ്ഡ് ആന്ഡ് റിലീഫ്. ഈ സംഘടനവഴിയാണ് വാട്ടർക്യാൻ കിണർ നിർമ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഈ സംഘടനയുടെ പ്രതിനിധി ഗിസ്സോ ഷിബ്രു എന്നയാളെ വാട്ടർക്യാൻകാർ റിയാനു പരിചയപ്പെടുത്തിക്കൊടുത്തു. കുഴൽക്കിണർ നിർമ്മിക്കുന്ന കാര്യങ്ങള്‍ ഷിബ്രുവുമായി ചർച്ചചെയ്യുമ്പോള്‍ റിയാന്‍ ചോദിച്ചു:
'ഈ കുഴൽക്കിണർ ഒരു സ്‌കൂളിനടുത്ത് കുഴിക്കാമോ? അങ്ങനെയാണെങ്കില്‍ കുട്ടികള്ക്ക് വെള്ളം കുടിക്കാമല്ലോ.'
റിയാന്റെ നിഷ്‌കളങ്കമായ ഈ ആവശ്യം ഷിബ്രു അംഗീകരിച്ചു. മാപ്പ് നിവര്ത്തി ഷിബ്രു കാണിച്ചുകൊടുത്തു.
'ദാ... ഇവിടെ വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്തായിരിക്കും നിന്റെ കുഴൽക്കിണർ'
റിയാന്റെ മുഖം സന്തോഷംകൊണ്ട് തുടുത്തു. അംഗോളോ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിരനിരയായി കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന രംഗം റിയാന്‍ മനസ്സില്‍ കണ്ടു.
'എത്ര ദിവസംകൊണ്ട് അംഗോളോ സ്‌കൂളിലെ കുട്ടികള്ക്ക് വെള്ളം കിട്ടും?'
റിയാന് ആകാംക്ഷ തടുക്കാന്‍ കഴിഞ്ഞില്ല.
ഷിബ്രു പറഞ്ഞു:
'റിയാന്‍... അതാണ് പ്രശ്‌നം! ഭൂമി തുരന്ന് കുഴല്ക്കിസണര്‍ നിർമ്മിക്കാൻ ഏറെ പണിയുണ്ട്. 20 ഓളം ആളുകള്‍ വളരെ ഏറെ കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണർ നിർമ്മാണം നടക്കൂ. മാസങ്ങള്‍ പിടിക്കും. അതല്ലെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിങ് യന്ത്രങ്ങള്‍ വേണം. എങ്കില്‍ സംഗതി എളുപ്പമാവും. അത് നമ്മുടെ കൈയിലില്ല!'
'അതിനെത്ര വരും?'
ആത്മവിശ്വാസത്തോടെയാണ് റിയാന്‍ ചോദിച്ചത്. എത്രയായാലും താനത് ഉണ്ടാക്കും എന്ന ഉറച്ച വിശ്വാസം അവന്റെ വാക്കുകളിലുണ്ടായിരുന്നു.
'25000 ഡോളര്‍ വരും!'
ഷിബ്രു പറഞ്ഞുതീരും മുമ്പേ റിയാന്‍ പറഞ്ഞു:
'ഞാനത് ഉണ്ടാക്കാം.'
റിയാന്റെ അച്ഛനും അമ്മയും അമ്പരന്നു! 25000 ഡോളര്‍! 2000 ഡോളര്‍ സമാഹരിക്കാൻ തന്നെ എത്ര പാടുപെട്ടതാണ്.അതൊന്നും ഓര്ക്കാതെയാണ് റിയാന്‍ താനിത് ഉണ്ടാക്കും എന്ന് പറയുന്നത്!
'ആഫ്രിക്കയിലെ എല്ലാവർക്കും ശുദ്ധജലം കിട്ടണം! ഞാനതിന് പരിശ്രമിക്കും!'
റിയാന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മാര്ക്കും സൂസനും എതിർത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ വെച്ച് സൂസന്‍ മാർക്കിനോട് പറഞ്ഞു:
'ഇന്നുമുതല്‍ നമ്മളും റിയാന്റെ പദ്ധതിക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.'
മാർക്ക് തലകുലുക്കി സമ്മതിച്ചു.
സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്ക്ക് ഒരു കത്തെഴുതി. റിയാന്റെ പദ്ധതിയെക്കുറിച്ചും അത് വിപുലമായി മാറുന്നതിനെക്കുറിച്ചും വിശദീകരിച്ചു. കത്തിനു പ്രതികരണമുണ്ടായി. ഫോട്ടോസഹിതം റിയാനെക്കുറിച്ചുള്ള വാർത്ത ആ പത്രത്തില്‍ വന്നു. തുടർന്ന് 'ഒട്ടാവ ടിവി'യില്‍ റിയാന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
റിയാന്റെ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പിന്തുണയുടെ പ്രവാഹം വീണ്ടുമുണ്ടായി. ചെറുതും വലുതുമായ തുകകളുടെ ചെക്കുകള്‍ റിയാന്റെ വിലാസത്തില്‍ എത്തി. റിയാന്‍ നന്ദി അറിയിച്ചുകൊണ്ട് അവർക്കെല്ലാം കത്തുകളെഴുതി.
റിയാന്റെ രണ്ടാംക്ലാസിലെ സഹപാഠികളും ആ സ്വപ്‌നസാക്ഷാത്ക്കാരത്തെ സഹായിക്കാനായി രംഗത്തെത്തി. ലീന്‍ ദില്ലബാഗ് എന്ന അധ്യാപിക കുട്ടികളുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു.
ലീന്‍ സഹപ്രവർത്തകരോട് പറഞ്ഞു:
'മറ്റുള്ളവർക്ക് പ്രചോദനം പകരുന്ന ഈ കൊച്ചുകുട്ടി ഒരു വിസ്മയം തന്നെ!'
ടീച്ചര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.
'ഒരു കൊച്ചുകുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു. എങ്കില്‍ നിങ്ങളുടെ കുട്ടികൾക്കും ഇങ്ങനെ എല്ലാം പ്രവർത്തിക്കാന്‍ കഴിയും. എല്ലാവരും ശ്രമിച്ചാല്‍ ആഫ്രിക്കയില്‍ ഇനിയും കിണറുകള്‍ ഉണ്ടാക്കാം.'
രക്ഷിതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.
ക്ലാസിലെ വെള്ളമെടുക്കുന്ന പാത്രം അധ്യാപിക മേശപ്പുറത്തു വെച്ചു. കുട്ടികളെല്ലാം ആ പാത്രത്തില്‍ പണം നിക്ഷേപിച്ചുതുടങ്ങി.
അങ്ങനെ ഒരു ഡ്രില്ലിങ്‌യന്ത്രം വാങ്ങുകയും ആഫ്രിക്കന്മ്ണ്ണില്‍ കുഴല്കിത ണര്‍ നിര്മിക്കുകയും ചെയ്യുക എന്ന റിയാന്റെ സ്വപ്‌നം പൂര്ത്തീ്കരണത്തിന്റെ വക്കില്‍ എത്തിനിന്നു.
===============
ജൂലായ് 27, 2000
വടക്കേ ഉഗാണ്ടയിലെ അംഗോളോഗ്രാമം ഉത്സവാന്തരീക്ഷത്തില്‍. അംഗോളോ പ്രൈമറി സ്‌കൂളിലേക്കുള്ള വഴികള്‍ തോരണങ്ങള്കൊാണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ കുട്ടികളും വിവിധപ്രായക്കാരായ ഗ്രാമീണരും നിരന്നുനില്ക്കുന്നു.
പ്രഭാതമാണെങ്കിലും വെയിലിനു ചൂടുണ്ട്.
ഒരു ഗ്രാമം കാത്തിരുന്ന മഹത്തായ ചടങ്ങ് നടക്കുകയാണ്. അവര്ക്ക് ഏറ്റവും വിലപ്പെട്ട സമ്പത്തായ കുടിവെള്ളം ലഭ്യമാക്കുന്ന കുഴല്ക്കി്ണറിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ആ ചടങ്ങ്. ഉദ്ഘാടകന്‍ അവര്ക്ക് അമൂല്യമായ ആ സമ്മാനം നല്കിയ കാനഡയിലെ റിയാന്‍ എന്ന കൊച്ചുമിടുക്കന്‍!
അതാ വരുന്നു അതിഥി! ഒരു ജീപ്പില്‍. കാക്കിനിക്കറും ഓറഞ്ചു നിറമുള്ള ബനിയനുമിട്ട് വെളുത്തുമെലിഞ്ഞ റിയാന്‍!
രക്ഷിതാക്കളുടെ കൂടെയിരിക്കുന്ന അതിഥിയെ കണ്ടപ്പോള്‍ റോഡിനിരുവശവും നില്ക്കുന്ന ആളുകള്‍ കൈവീശി ആർത്തു വിളിച്ചു.
'റിയാന്‍...റിയാന്‍!'
ജീപ്പിലിരുന്ന് ആഹ്ലാദത്തോടെ കൈവീശുമ്പോള്‍ റിയാന്‍ അച്ഛനോടും അമ്മയോടും അതിശയത്തോടെ പറഞ്ഞു:
'അവർക്കെല്ലാം എന്റെ പേരറിയാം!'
'ഇവര്ക്കു മാത്രമല്ല. ഇവിടെ ഒരു 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്ക്കും നിന്റെ പേരറിയാം.' കൂടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഷിബ്രു പറഞ്ഞു. സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ജീപ്പ് പ്രവേശിക്കുമ്പോള്‍ അകലേനിന്നുതന്നെ അവര്‍ അതു കണ്ടു! പൂക്കള്കൊണ്ട് അലങ്കൃതമായ കുഴല്ക്കി ണര്‍! അതിന്റെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിന്റെ കോണ്ക്രീ റ്റ് തറയില്‍ ഇംഗ്ലീഷില്‍ കൊത്തിവെച്ചത് അവര്‍ വായിച്ചു:
formed by Ryan Hreljac
For community of Angolo primary School
(റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂള്‍ സമൂഹത്തിനുവേണ്ടി റിയാന്‍ ഹ്രെല്ജാുക് നിർമ്മിച്ചത്.)
കൈയടിച്ച് ആര്ത്തു വിളിക്കുന്ന ആൾക്കൂട്ടത്തിനു നടുവിലേക്ക് റിയാനും സംഘവും ഇറങ്ങി. ഒരു രാജകുമാരനെ വരവേല്ക്കുംവിധം മകനെ ആളുകള്‍ സ്വീകരിക്കുന്നതു കണ്ട് അമ്മ സൂസന്റെ കവിളിലൂടെ കണ്ണീരൊഴുകി.
=============
റിയാന്‍ ഹ്രെല്‍ജാക്ക് അവിടെ നിര്‍ത്തിയില്ല. ലോകമെങ്ങും അവന്‍ പ്രചോദനമായി. റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. അവരിതുവരെ കുഴിച്ചത് എഴുന്നൂറിലധികം കിണറുകള്‍. ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഏഴരലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇതുമൂലം സാധിച്ചു.
റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും. എല്ലാ കാലുഷ്യങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്ച്ചായായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീർച്ച.
==============
(റിയാന്റെ കിണർ എന്ന പുസ്തകത്തിൽ നിന്ന്)
Courtesy:-

സ്നേഹം

ഒരു സുന്ദരിയായ പെണ്‍കുട്ടി ..
അവള്‍ കോളേജിലെയ്ക്ക് പുതിയതായി എത്തിയതാണ് ..
അവള്‍ ആദ്യമായി കോളേജിലെയ്ക്ക് വന്നപ്പോള്‍ ..
അവനും അവിടെയുണ്ടായിരുന്നു ...
കറുത്ത നിറത്തിലെ ബെന്‍സ് കാറില്‍ നിന്ന് അവള്‍ ഇടത് കാല് കുത്തി ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും അവിളിലെയ്ക്ക് നീണ്ടൂ ..
പ്രകൃതിയും ഒന്ന് ഞെട്ടി ..
ചെറുതായി വീശിയിരുന്ന കാറ്റും നിന്നും ..
ഒന്നും ചലിക്കുന്നില്ല..
ആരുടെയും ശ്വാസം എടുക്കുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല ..
സ്വര്‍ഗ്ഗത്തില്‍ നിന്ന് മാലാഖ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നത് പോലെ ..
കാറില്‍ നിന്നിറങ്ങിയ അവള്‍ നേരെ കോളെജിലേയ്ക്ക് നടന്നൂ ..
കൂടെ ഒരായിരം കണ്ണുകളും ..
അതായിരുന്നു തുടക്കം ...
അനുജത്തിയെ കോളേജില്‍ ആക്കാന്‍ എത്തിയതായിരുന്നു അ പട്ടാളക്കാരന്‍ ..
പക്ഷെ അ സുന്ദരക്കാഴ്ച അ പട്ടാളക്കാരനില്‍ വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിച്ചൂ ..
കൂടെ പ്രേമവും ...
അപ്പോള്‍ കണ്ട അ പെണ്‍കുട്ടിയോട് അ പട്ടാളക്കാരന് അന്ന് തുടങ്ങിയതാണ് പ്രേമം..
പട്ടാളക്കാരന്‍ അനുജത്തി വഴി അവളുടെ പേര് പിന്നെ അറിഞ്ഞൂ ..
'അനന്യ '
കാലം മുന്നോട്ട് പോയി ..
ഇതിനിടയില്‍ , അജയന്‍ ..അതായിരുന്നു പട്ടാളക്കാരന്റെ പേര് അനന്യ' യുമായി പ്രേമത്തിലായി ..
കോളേജില്‍ അനന്യയെ പ്രേമിക്കാന്‍ ശ്രമിയ്ക്കാത്ത ആരും ഉണ്ടായിരുന്നില്ല ..
പക്ഷെ അനന്യ ' പ്രേമിച്ചത് അജയനെയാണ് ..
ആദ്യം അനന്യയുടെ വീട്ടുകാര്‍ അവരുടെ പ്രേമത്തെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും , പിന്നീട് അവരുടെ വിവാഹനിശ്ചയം നടത്തി ..
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ പെട്ടന്ന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം ..
പാകിസ്ഥാന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തിയ ഇന്ത്യന്‍ സൈന്യവും പാകിസ്ഥാനും തമ്മില്‍ നിരന്തരമായ വെടിവെയ്പ്പ് തുടങ്ങി ..
അജയന്റെ ലീവ് ക്യാന്‍സല്‍ ചെയ്യപ്പെട്ടു ..
അജയന്‍ അതിര്‍ത്തിയിലെയ്ക്ക് പോയി ..
പക്ഷെ ഒരു ദുരന്തം ഇതിനിടയിലുണ്ടായി ..
അനന്യ ' ഓടിചിരുന്ന സാന്റ്രോ ' കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചൂ ..
മുഖത്തോടുമുഖം ..ആയിരുന്നു ഇടി ..
ഗുരുതരമായ പരിക്കുകളോടെ അനന്യ ' ആശുപത്രിയില്‍ ..
ബോധം തെളിയുമ്പോള്‍ അനന്യ ' കാണുന്നത് സങ്കടം സഹിക്കാതെ കരയുന്ന അച്ഛനെയും അമ്മയെയും ആണ് ..
എന്തോ സാരമായത് സംഭവിച്ചു എന്ന് അവള്‍ക്ക് മനസ്സിലായി ..
ഒരു ഞടുക്കത്തോടെ അനന്യ അത് അറിഞ്ഞൂ ..
മുഖത്ത് ഏറ്റ ഇടിയില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിയ്ക്കുന്നു ..
മുഖത്തിന്‌ ഇടത് ഭാഗം ഇല്ല ..
കണ്ണാടിയിലേയ്ക്ക് നോക്കിയ അനന്യ ഞെട്ടി ..
തന്റെ മുഖം ഒരു ചെകുത്താന്റെ മുഖം പോലെ ....
'ഇന്നലെ വരെ കോളേജിലെ സുന്ദരി ..ഇന്ന് മുതല്‍ കോളേജിലെ ഏറ്റവും വിരൂപ '
അനന്യ' യുടെ കരച്ചില്‍ , ആശുപത്രി മുറിയില്‍ കൂട്ട കരച്ചിലിന് വഴിമാറി..
തുടര്‍ന്ന്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അനന്യ' ഒരു കാര്യം തീരുമാനിച്ചു ..
അജയനുമായി ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറാന്‍ ..
അവള്‍ക്ക് ഉറപ്പായിരുന്നു ഇനി ഒരിക്കലും ആര്‍ക്കും അവളെ സ്നേഹിക്കാന്‍ കഴിയില്ല എന്ന് ..
അവളുടെ സുന്ദരമായ മുഖമാണ് തന്നെ ആകര്‍ഷിച്ചത് എന്ന് എപ്പോഴും പറയാറുള്ള അജയന് ഇനി തന്നെ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല എന്ന് അനന്യ'യ്ക്ക് ഉറപ്പായിരുന്നു ....
കഥ അറിയാതെ , അനന്യക്ക് കത്തുകള്‍ എഴുതിയ അജയന് മറുപടി അയയ്ക്കാതെ അനന്യ അജയനെ മറക്കാന്‍ ഉള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചു ..
അജയന്റെ ഫോണ്‍ വന്നാല്‍ അനന്യ എടുക്കാറില്ല ..
തിരിച്ച് വിളിക്കാറും ഇല്ല ..
ആശുപത്രി ആവശ്യത്തിന് മാത്രമാണ് അനന്യ 'മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുക ..
എപ്പോഴും മുറിയില്‍ തന്നെ ...
ഇതിനിടയില്‍ അനവധി ഓപ്പറെഷനുകള്‍ക്ക് അനന്യ വിധേയമായി ..
വര്‍ഷം ഒന്ന് കടന്ന് പോയി ..
ഒരു ദിവസം അവളുടെ അമ്മ മുറിയിലേയ്ക്ക് വന്നൂ ..
' അജയന്‍ , പട്ടാളത്തില്‍ നിന്ന് വന്നിട്ടുണ്ട്..'
'അമ്മ , അജയനോട്‌ എന്നെ കുറിച്ച് പറയരുത് ..'
'അജയന്‍ ,വിവാഹം കഴിയ്ക്കാന്‍ പോകുകയാണ്..'
ഇത്രയും പറഞ്ഞ് അമ്മ വിവാഹ ക്ഷണ പത്രിക അനന്യ'യ്ക്ക് നല്‍കി ..
വിറയ്ക്കുന്ന കൈകളാല്‍ ലെറ്റര്‍ വാങ്ങിയ , അനന്യ സാവധാനം കത്ത് തുറക്കാന്‍ തുടങ്ങി ..
അജയനോട്‌ ഇപ്പോഴും സ്നേഹം ഉള്ളില്‍ സൂക്ഷിയ്ക്കുന്ന അനന്യ , ആരാണ് തനിയ്ക്ക് പകരം അജയന്റെ വധൂ എന്നാണ് ആദ്യം നോക്കിയത് ...
വധുവിന്റെ പേര് കണ്ട അനന്യ ഒന്ന്‍ ഞെട്ടി ..
'അനന്യ'
തന്റെ അതെ പേരില്‍ തന്നെയുള്ള വധൂ ..
പെണ്‍കുട്ടിയുടെ വിലാസം വായിച്ച അനന്യ ഒന്ന് കൂടെ ഞെട്ടി .
വിലാസം തന്റെ തന്നെയാണ്..
അന്തം വിട്ട് കത്ത് വീണ്ടും വീണ്ടും വായിച്ച അനന്യ'യുടെ അടുത്തേയ്ക്ക് ഒരു പട്ടാളക്കാരന്‍ ,സുന്ദരനായ അജയന്‍ നടന്ന് വന്നൂ ..
അജയന്‍ സാവധാനം മുട്ട് കുത്തി ..
വലത് കൈയിലെ റോസാപ്പൂ അനന്യ' യുടെ നേരെ നീട്ടി ..
എന്നിട്ട് സാവധാനം അവളുടെ കണ്ണുകളിലെയ്ക്ക് നോക്കി .
' എന്നെ വിവാഹം കഴിയ്ക്കാമോ ..'
തന്റെ കണ്ണുകളിലേക്ക് നോക്കി ഇരിയ്ക്കുന്ന അജയന്റെ മുഖത്തില്‍ നിന്ന് തന്റെ മുഖം കൈകള്‍ കൊണ്ട് മറച്ച്‌അനന്യ പറഞ്ഞൂ..
' ഞാന്‍ വിരൂപയാണ് ..'
'നിന്റെ അറിവ് ഇല്ലാതെ തന്നെ നിന്റെ ഫോട്ടോകള്‍ , നിന്റെ അമ്മ എനിയ്ക്ക് അയച്ച് തന്നിരുന്നു ...അ ഫോട്ടോകളിലെ നിന്റെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്ന എനിയ്ക്ക് ഒരു കാര്യം മനസ്സിലായി ..നിനക്ക് ഒരു മാറ്റവും ഇല്ല ..ഞാന്‍ സ്നേഹിച്ച അതെ സുന്ദരി തന്നെയാണ് നീ ..നീയാണ് ഇ ലോകത്തിലെ ഏറ്റവും സുന്ദരി ..'
കാരണം ..ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..'

പ്രയാസങ്ങൾ

ഒരു മാഷ്‌ കുട്ടികൾക്ക് ക്ലാസെടുത്തു കൊടുക്കുകയായിരുന്നു ..പ്രാക്റ്റികൽ നൽകുന്ന സന്ദർഭം.
ഒരു ഗ്ലാസ്സിൽ കുറച്ചു വെള്ളം എടുത്തു ഉയർത്തി പിടിച്ചിട്ടു ചോദിച്ചു :
" ഇതിനു എത്ര ഭാരം ഉണ്ട് ..?
50 ഗ്രാം ,100 ഗ്രാം , 150 ഗ്രാം കുട്ടികൾ ഉത്തരങ്ങൾ പലവിധത്തിൽ നൽകി..
മാഷ്‌ : " എനിക്കും അറിയില്ല ഇതിന്റെ ഭാരം എത്രയെന്നു ,പക്ഷെ ചോദ്യം എന്തെന്നാൽ ,ഞാൻ ഈ ഗ്ലാസ് ഇതുപോലെ ഉയർത്തി കുറച്ചു സെകന്റുകൾ നിന്നാൽ എന്ത് സംഭവിക്കും ...?
കുട്ടികൾ : " ഒന്നും സംഭവിക്കില്ല "
മാഷ്‌ : " ഇതുപോലെ കുറച്ചു മിനുട്ടുകൾ നിന്നാലോ ..?
മാഷിന്റെ കൈകൾ വേദനിക്കാൻ തുടങ്ങും ..ഒരുകുട്ടി മറുപടി പറഞ്ഞു.
മാഷ്‌ : " അതെ ശെരിയാണ് , ഇനി ഞാൻ ഇതുപോലെ ഒരുപാട് മണിക്കൂറുകൾ നിന്നാലോ ..?
"മാഷിന്റെ കൈകളുടെ മസിൽ വേദനിക്കും ,ചിലപ്പോൾ ആശുപത്രിയിൽ കൊണ്ടുപോവേണ്ടിയും വരും ഒരുകുട്ടി മറുപടി പറഞ്ഞു ... മറ്റുകുട്ടികൾ ചിരിച്ചു ..
മാഷ് : വെരി ഗുഡ് ..പക്ഷെ അപ്പോളെല്ലാം ഈ ഗ്ലാസ്സിലെ വെള്ളത്തിന്റെ അളവിന് ഭാരം കൂടിയിരുന്നോ ..?
കുട്ടികൾ : ഇല്ല...
മാഷ്‌ : അപ്പോൾ എങ്ങനെയാണ് എനിക്ക് മസിൽ വേദനയും , എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുമൊക്കെ പാകത്തിൽ അതിനു കഴിഞ്ഞത്.....?
കുട്ടികൾ നിശബ്ദരായി, മാഷ്‌ തുടർന്നു : അപ്പോൾ ഇതെല്ലാം ഒഴിവാക്കാൻ ഞാനെന്തു ചെയ്യണമായിരുന്നു ...?
ഒരുകുട്ടി : " ആ ഗ്ലാസ് നിലത്തു വെയ്ക്കനമായിരുന്നു .."
മാഷ്‌ : യെസ് തീര്ച്ചയായും , ഇതുപോലെയാണ് ജീവിതത്തിലെ പല പ്രയാസങ്ങളും , കുറച്ചു നിമിഷത്തേക്ക് ചിന്തിച്ചു പോകുമ്പോൾ പ്രയാസമില്ല , പക്ഷെ അതുതന്നെ കുറച്ചു ദിവസത്തേക്ക് ചിന്തയിൽ കൊണ്ടുവന്നാൽ മാനസികമായി പ്രയാസങ്ങൾ നല്കും , പിന്നീട് അതുതന്നെ കാലങ്ങളോളം ചിന്തിച്ചു കൂട്ടുകയാണെങ്കിൽ ജീവിതം തന്നെ നഷ്ടമായേക്കാം
അപ്പോൾ നാം അതിനെ എങ്ങനെ നേരിടണം നിങ്ങൾ പറയൂ ...?
കുട്ടികൾ ഒന്നടങ്കം പറഞ്ഞു : " ആ ഗ്ലാസ് താഴേക്ക് ഇറക്കിയപോലെ നാം നമ്മുടെ ജീവിതത്തിൽ ആ പ്രയാസങ്ങളെ,നഷ്ടങ്ങളെ മനസ്സില് നിന്നും മറക്കണം ഒഴിവാക്കണം ...
മാഷ്‌ : അതെ , നാമതിനെ തരണം ചെയ്യണം , ജീവിതം ചില പരീക്ഷണങ്ങളെ നമുക്ക് നല്കും പക്ഷെ അതിനെ നേരിടാൻ ഇതുപോലെ നാം ഓരോരുത്തരും തയ്യാറാവണം പ്രാപ്ത്തരാകണം ...

തങ്കമണി

തങ്കമണിയുടെ ഭര്‍ത്താവ് സത്യസന്ധനും ക്ഷിപ്ര കോപിയും ആയിരുന്നു. വെട്ടൊന്ന് തുണ്ടം രണ്ട് അതാണ് പ്രകൃതം.
അതുകൊണ്ട് അയ്യാളെ വിറക് വെട്ടുന്ന ജോലിയ്ക്ക് എടുത്തു..
പുഴയ്ക്ക് അക്കരെയുളള ഒരു ഫാക്ടറിയിലാണ് ആള്‍ക്ക് ജോലി . രാവിലെ ആറരയ്ക്കുളള ബോട്ടില്‍ ജോലിക്ക് പുറപ്പെടും വൈകുന്നേരം ഏഴ് മണിക്കുളള ബോട്ടില്‍ തിരികെ എത്തും .
പുകവലി മദ്യപാനം തുടങ്ങി യാതൊരു ദുശീലങ്ങളും ഇല്ല.
ഒരു ദിവസം ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അയല്‍വാസി രമേശന്‍ തങ്കമണിയെ തേടിയെത്തി.
അവര്‍ ഭയമേതുമില്ലാതെ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു .
ആ സമയത്താണ് തന്‍റെ അച്ഛന്‍ കുഞ്ഞിരാമാന്‍ അവിടേക്ക് വരുന്നത് പാതി ചാരിയ ജനല്‍ വിടവിലൂടെ രമേശന്‍ കാണുന്നത്,
അവന്‍ അങ്കലാപ്പിലാകുന്നു..
തങ്കമണി സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ നിന്ന് വിയര്‍ക്കുകയാണ്.
" തന്നെ ഇങ്ങിനെ ഇവിടെ വെച്ച് അച്ഛന്‍ കണ്ടാല്‍ അതോടെ എല്ലാം തീരും.
മാത്രമല, ചേച്ചിയെ കുറിച്ച് ഇപ്പോള്‍ തന്നെ നാട്ടില്‍ രണ്ട് അഭിപ്രായം ഉണ്ട് താനും. "
" എന്ത് രണ്ടഭിപ്രായം " ...?
തങ്കമണിയില്‍ ആകാംക്ഷ..
1 മോശം,😜
2 വളരെ മോശം..!!😝
" ങാ അതെന്തും ആകട്ടെ നീ വേഗം തട്ടിന്‍റെ പുറത്ത് കയറി ഒളിച്ചൊ "
അവള്‍ ഉന്തി തളളി അവനെ മച്ചിന്‍റെ മുകളില്‍ എത്തിച്ച് വേഗം വന്ന് വാതില്‍ തുറന്നു .
മുന്നില്‍ അളിഞ്ഞ ചിരിയുമായി കുഞ്ഞിരാമന്‍,
അയാള്‍ അകത്തേക്ക് കടന്നു .
അവര്‍ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു ...
പെട്ടന്ന് കുഞ്ഞിരാമന്‍ ഒന്ന് ഞെട്ടി . പാതി ചാരിയ ജനല്‍ വിടവിലൂടെ ദൂരെ നിന്ന് തങ്കമണിയുടെ ഭര്‍ത്താവ് തിരിച്ച് വരുന്നത് കാണുന്ന കുഞ്ഞിരാമന്‍ പൂക്കുല പോലെ വിറയ്ക്കാന്‍ തുടങ്ങി.
ഇതോടെ തീരും തന്‍റെ എല്ലാ അന്തസ്സും. തന്‍റെ കുടുംബം, തന്‍റെ മക്കള്‍....
അയാള്‍ കൊച്ച് കുട്ടികളെ പോലെ കരയാന്‍ തുടങ്ങി.
തങ്കമണി വേഗം അടുക്കളയില്‍ പോയി ഒരു വിറക് കഷ്ണം എടുത്ത് വന്ന് കുഞ്ഞിരിമന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു.
ഇപ്പോള്‍ കുഞ്ഞിരാമന്‍ വിറക് കഷ്ണം കൈയ്യില്‍ പിടിച്ച് കൊണ്ട് കാവിലെ വെളിച്ചപ്പാടിനെ പോലെ തുളളി വിറയ്ക്കുകയാണ്.

തങ്കമണിക്ക് ചിരി പൊട്ടി..
" ഇങ്ങിനെ ഒരു പേടിത്തൊണ്ടന്‍ വേഗം ഈ വിറകും പിടിച്ച് വാതില്‍ തുറന്ന് അരിശത്തോടെ ചവിട്ടി തുളളി പൊയ്ക്കോണം
വേണെ.. പോണ പോക്കിന് അങ്ങേരെം ഒന്ന് തറപ്പിച്ച് നോക്കിക്കൊ "
തങ്കമണിയിലുളള വിശ്വാസം നല്കിയ തന്‍റേടത്തില്‍ കുഞ്ഞിരാമന്‍ വാതില്‍ വലിച്ച് തുറന്ന് വിറക് കഷ്ണം ചുഴറ്റി ചവുട്ടി തുളളി പോകുന്നു ..
ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ മുഖത്തേക്ക് കടുപ്പിച്ചൊരു നോട്ടവും വെച്ച് കൊടുത്തു..
ഒന്നും മനസ്സിലാവാതെ അയാള്‍ ഭാര്യയെ നോക്കി കാര്യം അന്വെഷിച്ചു. .
തങ്കമണി കാര്യം വിശദീകരിച്ചു...
" രാവിലെ മുതല്‍ അവര് അച്ഛനും മകനും തമ്മില്‍ മുട്ടന്‍ വഴക്കാരുന്ന്.
ഇപ്പ ദെ അങ്ങേര് മകനെ കൊല്ലണോന്നും പറഞ്ഞ് നടക്കുവാ "
" എന്നിട്ട് രമേശന്‍ എന്തെ .
" അവന്‍ ദെ നമ്മുടെ തട്ടിന്‍ പുറത്ത് കേറി പേടിച്ച് വിറച്ച് ഇരിക്ക്യാ "
അയാള്‍ രമേശനെ താഴേയ്ക്ക് വിളിച്ച് നന്നായി ഒന്ന് ഗുണദോഷിച്ച് സമാധാനിപ്പിച്ച് വിട്ടു .
അല്ല പിന്നെ…
😉😌 തങ്കമണിയാരാ മോൾ 😜....