ഒരു സുന്ദരിയായ പെണ്‍കുട്ടി ..
അവള്‍ കോളേജിലെയ്ക്ക് പുതിയതായി എത്തിയതാണ് ..
അവള്‍ ആദ്യമായി കോളേജിലെയ്ക്ക് വന്നപ്പോള്‍ ..
അവനും അവിടെയുണ്ടായിരുന്നു ...
കറുത്ത നിറത്തിലെ ബെന്‍സ് കാറില്‍ നിന്ന് അവള്‍ ഇടത് കാല് കുത്തി ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും അവിളിലെയ്ക്ക് നീണ്ടൂ ..
പ്രകൃതിയും ഒന്ന് ഞെട്ടി ..
ചെറുതായി വീശിയിരുന്ന കാറ്റും നിന്നും ..
ഒന്നും ചലിക്കുന്നില്ല..
ആരുടെയും ശ്വാസം എടുക്കുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല ..
സ്വര്‍ഗ്ഗത്തില്‍ നിന്ന് മാലാഖ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നത് പോലെ ..
കാറില്‍ നിന്നിറങ്ങിയ അവള്‍ നേരെ കോളെജിലേയ്ക്ക് നടന്നൂ ..
കൂടെ ഒരായിരം കണ്ണുകളും ..
അതായിരുന്നു തുടക്കം ...
അനുജത്തിയെ കോളേജില്‍ ആക്കാന്‍ എത്തിയതായിരുന്നു അ പട്ടാളക്കാരന്‍ ..
പക്ഷെ അ സുന്ദരക്കാഴ്ച അ പട്ടാളക്കാരനില്‍ വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിച്ചൂ ..
കൂടെ പ്രേമവും ...
അപ്പോള്‍ കണ്ട അ പെണ്‍കുട്ടിയോട് അ പട്ടാളക്കാരന് അന്ന് തുടങ്ങിയതാണ് പ്രേമം..
പട്ടാളക്കാരന്‍ അനുജത്തി വഴി അവളുടെ പേര് പിന്നെ അറിഞ്ഞൂ ..
'അനന്യ '
കാലം മുന്നോട്ട് പോയി ..
ഇതിനിടയില്‍ , അജയന്‍ ..അതായിരുന്നു പട്ടാളക്കാരന്റെ പേര് അനന്യ' യുമായി പ്രേമത്തിലായി ..
കോളേജില്‍ അനന്യയെ പ്രേമിക്കാന്‍ ശ്രമിയ്ക്കാത്ത ആരും ഉണ്ടായിരുന്നില്ല ..
പക്ഷെ അനന്യ ' പ്രേമിച്ചത് അജയനെയാണ് ..
ആദ്യം അനന്യയുടെ വീട്ടുകാര്‍ അവരുടെ പ്രേമത്തെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും , പിന്നീട് അവരുടെ വിവാഹനിശ്ചയം നടത്തി ..
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ പെട്ടന്ന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം ..
പാകിസ്ഥാന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തിയ ഇന്ത്യന്‍ സൈന്യവും പാകിസ്ഥാനും തമ്മില്‍ നിരന്തരമായ വെടിവെയ്പ്പ് തുടങ്ങി ..
അജയന്റെ ലീവ് ക്യാന്‍സല്‍ ചെയ്യപ്പെട്ടു ..
അജയന്‍ അതിര്‍ത്തിയിലെയ്ക്ക് പോയി ..
പക്ഷെ ഒരു ദുരന്തം ഇതിനിടയിലുണ്ടായി ..
അനന്യ ' ഓടിചിരുന്ന സാന്റ്രോ ' കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചൂ ..
മുഖത്തോടുമുഖം ..ആയിരുന്നു ഇടി ..
ഗുരുതരമായ പരിക്കുകളോടെ അനന്യ ' ആശുപത്രിയില്‍ ..
ബോധം തെളിയുമ്പോള്‍ അനന്യ ' കാണുന്നത് സങ്കടം സഹിക്കാതെ കരയുന്ന അച്ഛനെയും അമ്മയെയും ആണ് ..
എന്തോ സാരമായത് സംഭവിച്ചു എന്ന് അവള്‍ക്ക് മനസ്സിലായി ..
ഒരു ഞടുക്കത്തോടെ അനന്യ അത് അറിഞ്ഞൂ ..
മുഖത്ത് ഏറ്റ ഇടിയില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിയ്ക്കുന്നു ..
മുഖത്തിന് ഇടത് ഭാഗം ഇല്ല ..
കണ്ണാടിയിലേയ്ക്ക് നോക്കിയ അനന്യ ഞെട്ടി ..
തന്റെ മുഖം ഒരു ചെകുത്താന്റെ മുഖം പോലെ ....
'ഇന്നലെ വരെ കോളേജിലെ സുന്ദരി ..ഇന്ന് മുതല്‍ കോളേജിലെ ഏറ്റവും വിരൂപ '
അനന്യ' യുടെ കരച്ചില്‍ , ആശുപത്രി മുറിയില്‍ കൂട്ട കരച്ചിലിന് വഴിമാറി..
തുടര്‍ന്ന്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അനന്യ' ഒരു കാര്യം തീരുമാനിച്ചു ..
അജയനുമായി ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറാന്‍ ..
അവള്‍ക്ക് ഉറപ്പായിരുന്നു ഇനി ഒരിക്കലും ആര്‍ക്കും അവളെ സ്നേഹിക്കാന്‍ കഴിയില്ല എന്ന് ..
അവളുടെ സുന്ദരമായ മുഖമാണ് തന്നെ ആകര്‍ഷിച്ചത് എന്ന് എപ്പോഴും പറയാറുള്ള അജയന് ഇനി തന്നെ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല എന്ന് അനന്യ'യ്ക്ക് ഉറപ്പായിരുന്നു ....
കഥ അറിയാതെ , അനന്യക്ക് കത്തുകള്‍ എഴുതിയ അജയന് മറുപടി അയയ്ക്കാതെ അനന്യ അജയനെ മറക്കാന്‍ ഉള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചു ..
അജയന്റെ ഫോണ്‍ വന്നാല്‍ അനന്യ എടുക്കാറില്ല ..
തിരിച്ച് വിളിക്കാറും ഇല്ല ..
ആശുപത്രി ആവശ്യത്തിന് മാത്രമാണ് അനന്യ 'മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുക ..
എപ്പോഴും മുറിയില്‍ തന്നെ ...
ഇതിനിടയില്‍ അനവധി ഓപ്പറെഷനുകള്‍ക്ക് അനന്യ വിധേയമായി ..
വര്‍ഷം ഒന്ന് കടന്ന് പോയി ..
ഒരു ദിവസം അവളുടെ അമ്മ മുറിയിലേയ്ക്ക് വന്നൂ ..
' അജയന്‍ , പട്ടാളത്തില്‍ നിന്ന് വന്നിട്ടുണ്ട്..'
'അമ്മ , അജയനോട് എന്നെ കുറിച്ച് പറയരുത് ..'
'അജയന്‍ ,വിവാഹം കഴിയ്ക്കാന്‍ പോകുകയാണ്..'
ഇത്രയും പറഞ്ഞ് അമ്മ വിവാഹ ക്ഷണ പത്രിക അനന്യ'യ്ക്ക് നല്‍കി ..
വിറയ്ക്കുന്ന കൈകളാല്‍ ലെറ്റര്‍ വാങ്ങിയ , അനന്യ സാവധാനം കത്ത് തുറക്കാന്‍ തുടങ്ങി ..
അജയനോട് ഇപ്പോഴും സ്നേഹം ഉള്ളില്‍ സൂക്ഷിയ്ക്കുന്ന അനന്യ , ആരാണ് തനിയ്ക്ക് പകരം അജയന്റെ വധൂ എന്നാണ് ആദ്യം നോക്കിയത് ...
വധുവിന്റെ പേര് കണ്ട അനന്യ ഒന്ന്‍ ഞെട്ടി ..
'അനന്യ'
തന്റെ അതെ പേരില്‍ തന്നെയുള്ള വധൂ ..
പെണ്‍കുട്ടിയുടെ വിലാസം വായിച്ച അനന്യ ഒന്ന് കൂടെ ഞെട്ടി .
വിലാസം തന്റെ തന്നെയാണ്..
അന്തം വിട്ട് കത്ത് വീണ്ടും വീണ്ടും വായിച്ച അനന്യ'യുടെ അടുത്തേയ്ക്ക് ഒരു പട്ടാളക്കാരന്‍ ,സുന്ദരനായ അജയന്‍ നടന്ന് വന്നൂ ..
അജയന്‍ സാവധാനം മുട്ട് കുത്തി ..
വലത് കൈയിലെ റോസാപ്പൂ അനന്യ' യുടെ നേരെ നീട്ടി ..
എന്നിട്ട് സാവധാനം അവളുടെ കണ്ണുകളിലെയ്ക്ക് നോക്കി .
' എന്നെ വിവാഹം കഴിയ്ക്കാമോ ..'
തന്റെ കണ്ണുകളിലേക്ക് നോക്കി ഇരിയ്ക്കുന്ന അജയന്റെ മുഖത്തില്‍ നിന്ന് തന്റെ മുഖം കൈകള്‍ കൊണ്ട് മറച്ച്‌അനന്യ പറഞ്ഞൂ..
' ഞാന്‍ വിരൂപയാണ് ..'
'നിന്റെ അറിവ് ഇല്ലാതെ തന്നെ നിന്റെ ഫോട്ടോകള്‍ , നിന്റെ അമ്മ എനിയ്ക്ക് അയച്ച് തന്നിരുന്നു ...അ ഫോട്ടോകളിലെ നിന്റെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്ന എനിയ്ക്ക് ഒരു കാര്യം മനസ്സിലായി ..നിനക്ക് ഒരു മാറ്റവും ഇല്ല ..ഞാന്‍ സ്നേഹിച്ച അതെ സുന്ദരി തന്നെയാണ് നീ ..നീയാണ് ഇ ലോകത്തിലെ ഏറ്റവും സുന്ദരി ..'
കാരണം ..ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..'
No comments:
Post a Comment