നാടുവാഴിഭരണത്തിന്റെ ഓര്‍മ്മകളുമായി വേങ്ങശ്ശേരി പാടത്തെ കുടക്കല്ല്
ആനക്കര : നാടുവാഴി ഭരണത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന വേങ്ങശ്ശേരി പാടത്തെ കുടക്കല്ല്. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കാടിന് സമീപം വേങ്ങശ്ശേരി പാടത്തിന്റ് മധ്യത്തിലാണ് കുടകല്ല് സ്‌ഥിതിചെയ്യുന്നത്. ഇതിന് മീറ്ററുകള്‍ക്ക് അകലെ കാഞ്ഞിരത്താണിയിലും മറ്റെരു കുടക്കല്ല് സ്‌ഥിതിചെയ്യുന്നുണ്ട്. ഇത്തരം കുടകല്ലുമായി ബന്ധപ്പെട്ട് നിരവധി ഹൈതിഹ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്തരം കല്ലുകള്‍ സ്‌ഥാപിച്ചിട്ടുളളത് നാടുവാഴികളുടെ ഭരണകാലത്ത് അതിര്‍ത്തി നിശ്‌ചയിക്കാന്‍ വേണ്ടിയാണെന്നാണ് ചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍.
പാലക്കാട് ജില്ലക്കുപുറമെ മലപ്പുറം ജില്ലയിലെ വേങ്ങര, കൊടക്കല്ലിങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടെത്താനായിട്ടുണ്ടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. വേങ്ങശ്ശേരി പാടത്ത് കുടക്കല്ലിന് അല്‌പം മാറി തകര്‍ന്ന നിലയില്‍ ക്ഷേത്ര അവശിഷ്‌ഠങ്ങളും കാണപ്പെടുന്നുണ്ട്. മൂന്ന് കരിക്കല്ല് പാളികള്‍ക്ക് മുകളില്‍ വട്ടത്തിലായിട്ടാണ് കുടക്കല്ല് സ്‌ഥിതിചെയ്യുന്നത്.
No comments:
Post a Comment