Tuesday, 7 June 2016

ഇപി ജയരാജന്‍ ദേശീയ-രാജ്യാന്തര മാധ്യമങ്ങളിലും ‘താരം’! ‘മുഹമ്മദ് അലി മലയാളി കായികതാരമോ?’





ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി കായികതാരമാക്കിയുള്ള കായികമന്ത്രി ഇപി ജയരാജന്റെ അനുസ്മരണത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. അലിയെക്കുറിച്ചുള്ള കായികമന്ത്രിയുടെ ‘ജ്ഞാന’മാണ് എങ്ങും ചര്‍ച്ച. നവമാധ്യമങ്ങളില്‍ വൈറലായ അനുസ്മരണത്തിന് മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വേണ്ടത്ര പ്രധാന്യം നല്‍കിയില്ലെങ്കിലും ദേശീയ രാജ്യാന്തര മാധ്യമങ്ങളില്‍ ‘താര’മായിരിക്കുകയാണ് ജയരാജന്‍.

ജയരാജന്റെ അനുസ്മരണവും അതിനെതുടര്‍ന്നുണ്ടായ ട്രോളുകളും വലിയ പ്രധാന്യത്തോടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നു. 
‘മുഹമ്മദ് അലി മലയാളി കായികതാരമാണെന്ന് കേരള കായിക മന്ത്രി കരുതുന്നു’ എന്ന തലക്കെട്ടോടെയാണ് അമേരിക്കന്‍ മാധ്യമമായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ എഡിഷനിലെ വാര്‍ത്ത. ‘കേരള കായിക മന്ത്രിയുടെ മുഹമ്മദ് അലി അനുസ്മരണത്തില്‍ ഞെട്ടിത്തരിച്ച് കേരള ജനത’ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ വാര്‍ത്താ തലക്കെട്ട്.
















No comments:

Post a Comment